പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:28 November 2020
കർഷകർ നടത്തുന്ന ഡൽഹി ചലോ മാർച്ചിനു പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. കൃഷിക്കാർ നമ്മുടെ അന്നദാതാക്കൾ ആണെന്നും അവർക്ക് ആവശ്യമുള്ളത് പറയാൻ സമയം നൽകണമെന്നും ഹർഭജൻ സിംഗ് കുറിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം കർഷകർക്ക് പിന്തുണയർപ്പിച്ച് രംഗത്തെത്തിയത്.“കൃഷിക്കാരാണ് നമ്മുടെ ദാതാവ്. അന്നം തരുന്നവർക്ക് നമ്മൾ സമയം നൽകണം. അത് ന്യായമല്ലേ? പൊലീസ് നടപടികളില്ലാതെ അവരെ കേൾക്കാനാകില്ലേ? കർഷകരെ ദയവായി കേൾക്കൂ.” -ഹർഭജൻ സിംഗ് ട്വിറ്ററിൽ കുറിച്ചു.