പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:28 November 2020
അലഹബാദ്: സ്കൂളുകളിൽ ഭഗവദ്ഗീത പാഠ്യവിഷയമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. ബ്രഹ്മ ശങ്കർ ശാസ്ത്രി എന്നയാളാണ് പൊതുതാത്പര്യ ഹർജി നൽകിയത്. സമൂഹത്തിന്റെ താത്പര്യ പ്രകാരം എല്ലാ ക്ലാസിലുമുള്ള കുട്ടികൾക്കും ഗീത പാഠ്യവിഷയമാക്കണമെന്നാണ് ബ്രഹ്മ ശങ്കർ ശാസ്ത്രി നൽകിയ ഹർജി.
ജസ്റ്റിസ് പങ്കജ് മിത്തലും ജസ്റ്റിസ് സൗരഭ് ലാവണ്യയും അടങ്ങുന്ന ബെഞ്ചാണ് ഹർജി അവ്യക്തവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്നും ചൂണ്ടിക്കാട്ടി തള്ളിയത്. ഹർജിക്കാരന് ഭഗവദ്ഗീത സ്കൂളുകളിൽ പഠനവിഷയമാക്കണമെങ്കിൽ അതിനോടനുബന്ധമായ അധികൃതരെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു.