25
January 2021 - 8:09 pm IST

Download Our Mobile App

Flash News
Archives

Updates

Online taxi

ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ൾ​ക്ക് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​വു​മാ​യി സ​ര്‍ക്കാ​ര്‍

Published:28 November 2020

ഡ്രൈ​വ​ര്‍മാ​രു​ടെ പ്ര​വ​ര്‍ത്ത​ന സ​മ​യം, ടാ​ക്സി നി​ര​ക്ക്, നി​ര​ക്ക് നി​ര്‍ണ​യി​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ. സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശ​ങ്ങ​ൾ തെ​റ്റി​ച്ചാ​ൽ ഓ​ൺ​ലൈ​ൻ ടാ​ക്സി ക​മ്പ​നി​ക​ൾ വ​ൻ​തു​ക പി​ഴ ന​ൽ​കേ​ണ്ടി വ​രും.

കൊ​ച്ചി: ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ൾ​ക്ക് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി സ​ര്‍ക്കാ​ര്‍. ഒ​ല, ഊ​ബ​ര്‍ തു​ട​ങ്ങി​യ ടാ​ക്സി ക​മ്പ​നി​ക​ൾ​ക്കാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മാ​വു​ക. ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​രം ആ​പ്പു​ക​ൾ​ക്ക് സ​ര്‍ക്കാ​ര്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​ത്. ഡ്രൈ​വ​ര്‍മാ​രു​ടെ പ്ര​വ​ര്‍ത്ത​ന സ​മ​യം, ടാ​ക്സി നി​ര​ക്ക്, നി​ര​ക്ക് നി​ര്‍ണ​യി​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ. സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശ​ങ്ങ​ൾ തെ​റ്റി​ച്ചാ​ൽ ഓ​ൺ​ലൈ​ൻ ടാ​ക്സി ക​മ്പ​നി​ക​ൾ വ​ൻ​തു​ക പി​ഴ ന​ൽ​കേ​ണ്ടി വ​രും.

ഇ​നി ഓ​ൺ​ലൈ​ൻ ടാ​ക്സി ക​മ്പ​നി​ക​ളു​ടെ യാ​ത്രാ നി​ര​ക്ക് വ​ര്‍ധ​ന പൂ​ര്‍ണ​മാ​യും സ​ര്‍ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. അ​ടി​യ്ക്ക​ടി നി​ര​ക്ക് വ​ര്‍ധ​ന സാ​ധ്യ​മാ​കി​ല്ല. 2020ലെ ​മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​പ്ര​കാ​ര​മാ​യി​രി​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ. നി​ശ്ചി​ത ഇ​ട​വേ​ള​യി​ല്ലാ​തെ അ​ടി​സ്ഥാ​ന നി​ര​ക്കി​ൽ നി​ന്ന് ഒ​ന്ന​ര​മ​ട​ങ്ങി​ൽ അ​ധി​കം ഉ​യ​ര്‍ത്താ​നാ​കി​ല്ല. ഒ​രു ദി​വ​സം ത​ന്നെ പ​ല നേ​ര​ങ്ങ​ളി​ൽ ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി ഓ​ൺ​ലൈ​ൻ ടാ​ക്സി നി​ര​ക്ക് ഉ​യ​രു​ന്ന​തി​ന് ഇ​തോ​ടെ വി​രാ​മ​മാ​കും. അ​തു​പോ​ലെ ഓ​ൺ​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ര്‍മാ​രു​ടെ സ​മ​യ​ക്ര​മം നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും നി​ര്‍ദേ​ശ​മു​ണ്ട്. ഒ​രു ദി​വ​സം 12 മ​ണി​ക്കൂ​റി​ല​ധി​കം ജോ​ലി ചെ​യ്യി​ക്കാ​ൻ ആ​കി​ല്ല. 12 മ​ണി​ക്കൂ​ര്‍ ജോ​ലി ചെ​യ്ത​തി​ന് ശേ​ഷം 10 മ​ണി​യ്ക്കൂ​ര്‍ ഇ​ട​വേ​ള നി​ര്‍ബ​ന്ധ​മാ​ണ്. 

ഡ്രൈ​വ​റോ, യാ​ത്ര​ക്കാ​രോ ഒ​രു ട്രി​പ്പ് ക്യാ​ൻ​സ​ൽ ചെ​യ്താ​ൽ അ​ടി​സ്ഥാ​ന നി​ര​ക്കി​ന്‍റെ 10 ശ​ത​മാ​നം മാ​ത്ര​മേ പി​ഴ ഈ​ടാ​ക്കാ​വൂ. ഈ ​തു​ക 100 രൂ​പ​യി​ൽ ക​വി​യ​രു​ത്. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ ലൈ​സ​ൻ​സ് അ​സാ​ധു​വാ​ക്കും. ഒ​രു സാ​മ്പ​ത്തി​ക വ​ര്‍ഷം മൂ​ന്ന് ത​വ​ണ ഇ​ത്ത​രം സം​ഭ​വം ഉ​ണ്ടാ​യാ​ൽ ക​മ്പ​നി​ക്ക് ഇ​ന്ത്യ​യി​ൽ ടാ​ക്സി സേ​വ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കേ​ണ്ട​താ​യി വ​രും. ഒ​ന്നി​ല​ധി​കം യാ​ത്ര​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി പൂ​ൾ റൈ​ഡി​ങ് സേ​വ​നം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ കെ​വൈ​സി വി​വ​ര​ങ്ങ​ൾ നി​ര്‍ബ​ന്ധ​മാ​ണ്. ഒ​രേ റൂ​ട്ടി​ൽ ആ​രൊ​ക്കെ യാ​ത്ര ചെ​യ്തെ​ന്നും ഏ​തൊ​ക്കെ സ്റ്റോ​പ്പു​ക​ളി​ൽ ഇ​റ​ങ്ങി​യെ​ന്നും ട്രാ​ക്ക് ചെ​യ്യാ​നാ​ക​ണം.


വാർത്തകൾ

Sign up for Newsletter



top