പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:29 November 2020
വിജയ് ചിത്രം മാസ്റ്റർ തിയെറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് നിർമാതാവ് സേവിയർ ബ്രിട്ടോ. ഒരു ഒടിടി ഓഫർ ലഭിച്ചിട്ടുണ്ടെങ്കിലും ഞങ്ങൾ തിയെറ്ററിൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മാസ്റ്റർ ഒടിടി റിലീസ് ചെയ്യുമെന്ന് വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു. ഇത് നിഷേധിച്ചു കൊണ്ട് ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് നിർമാതാവ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാളവിക മോഹനനാണ് നായിക. ആൻഡ്രിയ ജെർമിയ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ് എന്നിവരും ചിത്രത്തിലുണ്ട്. സംഗീത സംവിധാനം- അനിരുദ്ധ് രവിചന്ദർ, ഛായാഗ്രഹണം-സത്യൻ സൂര്യൻ.
#MasterPressRelease pic.twitter.com/OZbAjNeX8T
— XB Film Creators (@XBFilmCreators) November 28, 2020