പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:29 November 2020
ശരീരഭാരം കുറയ്ക്കാനായി നിരവധി ടിപ്പുകളും വർക്കൗട്ടുകളുമൊക്കെ പലരും ചെയ്യാറുണ്ടല്ലേ. ഇപ്പോഴിത മെലിയാഞ്ഞായി നിത അംബാനി സ്വീകരിച്ച മാർഗങ്ങൾ ചർച്ചയാക്കുകയാണ് സോഷ്യൽ മീഡിയ. ഭാരം കുറച്ച് സ്ലിം ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിത ഒരു മാതൃകയാവുകയാണ്. മകന് ആനന്ദ് അംബാനി സെലിബ്രിറ്റി കോച്ച് വിനോദ് ചോപ്രയ്ക്ക് കീഴിലുള്ള പരിശീലനത്തിലൂടെ രണ്ട് വര്‍ഷം കൊണ്ട് കുറച്ചത് 100 കിലോ ആയിരുന്നു. മകന് പ്രോത്സാഹനവുമായി കൂടെക്കൂടിയതാണ് നിത.
മകനോടൊപ്പം ഡയറ്റും വ്യായാമവും ചെയ്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിത കുറച്ചത് 18 കിലോയാണ്. ഇതിനായി നിതയെ സഹായിച്ചത് പഴങ്ങളും പച്ചക്കറികളും നട്സുകളും സീഡുകളുമൊക്കെയാണ്. ഒപ്പം നീന്തൽ, യോഗ, ജിം തുടങ്ങിയവയുമുണ്ടായിരുന്നു. എന്നാൽ ഇതിനെല്ലാം പുറമേ ഭാരം കുറയ്ക്കാനായി നിത പ്രധാനമായി ചെയ്തത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചു, രണ്ട നൃത്തം ചെയ്യാൻ സമയം മാറ്റിവച്ചു. ഈ രണ്ട് കാര്യങ്ങളാണ് നിത പ്രധാനമായി ചെയ്തിരുന്നത്.
പോഷകങ്ങളടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഡയറ്റിംഗിന്റെ ഭാഗമായി ദിനവും രണ്ട് ഗ്ലാസോളം ബീറ്റ്റൂട്ട് ജ്യൂസ് നിത കുടിച്ചിരുന്നു. വയറിനെ ശുദ്ധീകരിക്കുന്നതിനൊപ്പം രക്തസമ്മർദ്ദം കുറയ്ക്കാനും ബീറ്റ്റൂട്ട് സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ സീറോ ഫാറ്റും വളരെ കുറച്ച് കലോറിയുമാണുള്ളത്. ഇതിലെ ആന്റി ഓക്സിഡന്റുകൾ കൊഴുപ്പ് നിക്ഷേപവും ശരീരത്തിലെ വിഷാംശവും കുറച്ച് ഭാരം കുറയ്ക്കാൻ സഹായിക്കും.
ഭരതനാട്യം പോലുള്ള ക്ലാസിക്കല്‍ നൃത്തരൂപങ്ങളില്‍ പരിശീലനം നേടിയിട്ടുള്ള ആളാണ് നിത. എല്ലാ ദിവസവും നൃത്തത്തിനായി അവർ സമയം മാറ്റിവയ്ക്കുമായിരുന്നു. മകന് ആനന്ദ് ഡയറ്റ് ചെയ്തും തീവ്ര പരിശീലനത്തിലൂടെയുമാണ് ഭാരം കുറച്ചത്. ആനന്ദിന്റെ ഡയറ്റിങ്ങ് തനിക്കും ഏറെ പ്രചോദനമായതായി നിത പറയുന്നു.