പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:29 November 2020
ബീച്ചിൽ പോകാനും തിരമാലയിൽ കളിക്കാനും ചിപ്പി പെറുക്കി നടക്കാനുമൊക്കെ എല്ലാവർക്കും ഇഷ്ടമാണ്. പഞ്ചാര മണൽത്തരികളാണ് പല ബീച്ചുകളേയും ആകർഷണീയമാക്കുന്നത്. എന്നാൽ ചില്ലുകൾ നിറഞ്ഞ കടലോരത്തെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. പല നിറങ്ങളിലുള്ള ചില്ലുകൾ നിറഞ്ഞ അത്ഭുത കാഴ്ചയാണ് കാലിഫോർണിയയിലെ ഒരു ബീച്ചിൽ ദൃശ്യമാകുന്നത്.
കാലിഫോർണിയയിലെ ഫോർട്ട് ബ്രാഗിലാണ് മനോഹരമായ ചില്ലുകൾ പ്രത്യക്ഷപ്പെടുന്ന ഗ്ലാസ് ബീച്ച് സ്ഥിതി ചെയ്യുന്നത്. വർഷങ്ങൾക്ക് മുൻപ് ഇവിടെ താമസിച്ചിരുന്ന പ്രദേശവാസികൾ കടൽ തീരത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുമായിരുന്നു. ഇതിന്റെ ഫലമായാണത്രേ ഈ തീരത്ത് മുഴുവൻ ഇത്തരത്തിലുള്ള ചില്ലുകൾ രൂപം കൊണ്ടത്.
കടൽ തീരത്ത് നിക്ഷേപിക്കപ്പെട്ട ഈ മാലിന്യങ്ങളിൽ വർഷങ്ങളോളം തിരയടിച്ച് ഇവ പൊടിഞ്ഞ് മണലിനോട് ഒന്നിച്ച് ചേർന്ന് ഇന്ന് കാണുന്ന രീതിയിൽ മനോഹരമായ ചില്ലുകളുടെ രൂപത്തിലേക്ക് മാറിയതാവാം എന്നാണ് പൊതുവേ പറയുന്നത്.
അതേസമയം ഈ ഗ്ലാസ് ബീച്ചിലെ കാഴ്ചകൾ ആസ്വദിക്കാൻ നിരവധി വിനോദ സഞ്ചാരികളും ഇവിടേക്കെത്താറുണ്ട്.