പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:29 November 2020
ലാഹോർ: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് യുവതി രംഗത്ത്. വിവാഹവാഗ്ദാനം നൽകി പത്തുവർഷത്തോളം തന്നെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണു യുവതിയുടെ ആരോപണം. 2010-ൽ ബാബർ അസം വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയെന്നും ശാരീരികമായി പീഡിപ്പിച്ചെന്നും വധഭീഷണി മുഴക്കിയെന്നും യുവതി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പ്രശസ്തിയിലേക്കുയർന്ന് ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ബാബറിന്റെ മനസുമാറിയെന്നും വിവാഹക്കാര്യം പറയുമ്പോഴൊക്കെ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും ഇവർ പറയുന്നു. ബാബറിന്റെ പ്രതിസന്ധി കാലത്ത് താൻ സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
പാക്കിസ്ഥാൻ ടീം നായകനായ ബാബർ അസം നിലവിൽ ന്യൂസിലൻഡ് പര്യടനത്തിലാണ്. എന്നാൽ ആരോപണത്തോട് പാക് ക്രിക്കറ്റ് ബോർഡും താരവും ഇതുവരെ പ്രതികരിച്ചിട്ടില്ല.