25
January 2021 - 8:41 pm IST

Download Our Mobile App

Flash News
Archives

Market

Cardamom

ഏ​ലം വി​ല ഉ​യ​ര്‍ന്നു തു​ട​ങ്ങി

Published:29 November 2020

വെ​ള്ളി​യാ​ഴ്ച ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ല്‍ ന​ട​ന്ന ശാ​ന്ത​ന്‍പാ​റ സി​പി​എ​യു​ടെ ലേ​ല​ത്തി​ല്‍ ആ​കെ 176 ലോ​ട്ടു​ക​ളി​ലാ​യി 32,236. 600 കി​ലോ​യാ​ണ് വി​റ്റ​ത്.

തൊ​ടു​പു​ഴ: കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൂ​പ്പു​കു​ത്തി​യി​രു​ന്ന ഏ​ലം നേ​രി​യ ഉ​യ​ര്‍ച്ച രേ​ഖ​പ്പെ​ടു​ത്തി തു​ട​ങ്ങി. വി​ല വ​ര്‍ധ​ന പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ദീ​പാ​വ​ലി സീ​സ​ൺ ക​ഴി​ഞ്ഞി​ട്ടാ​ണ് വി​ല​യി​ല്‍ ഉ​യ​ര്‍ച്ച. ദീ​പാ​വ​ലി​ക്ക് ശേ​ഷം നേ​രി​യ തോ​തി​ല്‍ ഉ​യ​ര്‍ന്നു. 26ന് ​ത​മി​ഴ്‌​നാ​ട് ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ല്‍ ന​ട​ന്ന ലേ​ല​ത്തി​ല്‍ ശ​രാ​ശ​രി വി​ല 1643.04 രൂ​പ​യി​ലേ​ക്കും ഉ​യ​ര്‍ന്ന വി​ല 1988 രൂ​പ​യി​ലേ​ക്കു​മെ​ത്തി. ഇ​തോ​ടെ കൂ​ടു​ത​ല്‍ ഏ​ല​വും വി​ല്‍പ്പ​ന​യ്ക്ക് എ​ത്തി​ത്തു​ട​ങ്ങി.

വെ​ള്ളി​യാ​ഴ്ച ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ല്‍ ന​ട​ന്ന ശാ​ന്ത​ന്‍പാ​റ സി​പി​എ​യു​ടെ ലേ​ല​ത്തി​ല്‍ ആ​കെ 176 ലോ​ട്ടു​ക​ളി​ലാ​യി 32,236. 600 കി​ലോ​യാ​ണ് വി​റ്റ​ത്. വി​ല​യി​ല്‍ കാ​ര്യ​മാ​യ മു​ന്നേ​റ്റം കാ​ഴ്ച​വ​ച്ച് വി​പ​ണി ശ​രാ​ശ​രി 1678 രൂ​പ​യി​ലെ​ത്തി. പു​റ്റ​ടി ഹെ​ഡ്ഡ​ര്‍ സി​സ്റ്റം​സി​ന്‍റെ ലേ​ല​ത്തി​ല്‍ 250  ലോ​ട്ടു​ക​ളി​ലാ​യി 64,565. 200 കി​ലോ​യാ​ണ് ലേ​ല​ത്തി​ന് വ​ന്ന​ത്. ശ​രാ​ശ​രി വി​ല 1675.20ല്‍ ​അ​വ​സാ​നി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച്ച​യെ അ​പേ​ക്ഷി​ച്ച് 100 രൂ​പ​യോ​ളം വ​ര്‍ധ​ന പ്ര​ക​ട​മാ​ണ്.

ഏ​ലം വി​പ​ണി​യി​ല്‍ ഉ​ണ​ര്‍വ് പ്ര​ക​ട​മാ​യ​തോ​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ വി​ല​യി​ല്‍ കാ​ര്യ​മാ​യ മാ​റ്റം പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ് ക​ര്‍ഷ​ക​രും വ്യാ​പാ​രി​ക​ളും. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് തോ​ട്ട​ങ്ങ​ളി​ല്‍ ജോ​ലി​ക്ക് തൊ​ഴി​ലാ​ളി​ക​ള്‍ എ​ത്താ​തി​രു​ന്ന​ത് ഉ​ത്പാ​ദ​ന​ത്തെ​യും വി​ള​വെ​ടു​പ്പി​നെ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, സ​മീ​പ​നാ​ളു​ക​ളാ​യി വാ​ഹ​ന​ങ്ങ​ള്‍ അ​തി​ര്‍ത്തി ക​ട​ന്നെ​ത്താ​നും തൊ​ഴി​ലാ​ളി ക്ഷാ​മ​ത്തി​ന് അ​യ​വു​വ​രി​ക​യും ചെ​യ്ത​തോ​ടെ മേ​ഖ​ല വീ​ണ്ടും ഉ​ണ​ര്‍ന്നു. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​പ്പോ​ഴും വി​ള​വെ​ടു​പ്പും മ​റ്റു ജോ​ലി​ക​ളും മ​ന്ദ​ഗ​തി​യി​ലാ​ണ്. വ​ളം- കീ​ട​നാ​ശി​നി പ്ര​യോ​ഗ​വും വി​ള​വെ​ടു​പ്പും വൈ​കി​യ ഇ​ട​ങ്ങ​ളി​ല്‍ ഉ​ത്പാ​ദ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top