25
January 2021 - 8:42 pm IST

Download Our Mobile App

Flash News
Archives

World

joe

ജോ ബൈഡന് വീണ് പരുക്ക്

Published:30 November 2020

വളർത്തുനായക്കൊപ്പം കളിക്കുന്നതിനിടെ വീഴുകയായിരുന്നു. തുടർന്ന് ബൈഡനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലിന് പൊട്ടൽ ഇല്ലെന്നാണ് റിപ്പോർട്ട്.

വാഷിങ്ടൺ: നിയുക്ത അമെരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് വീണ് പരുക്ക്. വളർത്തുനായക്കൊപ്പം കളിക്കുന്നതിനിടെ വീഴുകയായിരുന്നു. തുടർന്ന് ബൈഡനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലിന് പൊട്ടൽ ഇല്ലെന്നാണ് റിപ്പോർട്ട്.

എക്സ് റേ, സ്കാനിങ്ങ് തുടങ്ങിയ വിദഗ്ധ പരിശോധനകൾ നടത്തിയെങ്കിലും ഗുരുതര പരുക്കില്ലെന്നാണ് കണ്ടെത്തിയതെന്ന് ബൈഡന്‍റെ ഓഫീസ് അറിയിച്ചു. എങ്കിലും വീണ്ടും ബൈഡനെ സ്കാൻ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പേഴ്സണൽ ഡോക്ടർ കെവിൻ ഒകോണർ പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top