പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:30 November 2020
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം കൂടുതൽ കരുത്താർജിക്കുന്നു. പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ കർഷകർ ഡൽഹി അതിർത്തികളിലെത്തിയിട്ടുണ്ട്. പ്രക്ഷോഭം നിരങ്കാരി ഗ്രൗണ്ടിലേക്കു മാറ്റിയാൽ ഉടൻ ചർച്ചയാകാമെന്ന കേന്ദ്ര സർക്കാർ നിലപാട് തള്ളിക്കളഞ്ഞ സമരനേതാക്കൾ ഡൽഹിയുടെ എല്ലാ അതിർത്തികളും ബ്ലോക്ക് ചെയ്യുമെന്നു മുന്നറിയിപ്പു നൽകിയിരിക്കുകയാണ്.
സമരം ഏറെ ശക്തമായ തിക്രി,ത സിങ്കു അതിർത്തികളിൽ ഗതാഗതം തടഞ്ഞു. രണ്ട് അതിർത്തികളും പൂർണമായി അടച്ചിരിക്കുകയാണ്. ഗാസിപ്പുർ- ഗാസിയാബാദ് അതിർത്തിയിൽ ബാരിക്കേഡുകൾ ഉയർന്നു. ഇവിടെ അതിശക്തമായ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
ഉപാധിവച്ച് ചർച്ചക്കില്ലെന്ന് സമരക്കാർ പ്രഖ്യാപിച്ചതോടെ അടുത്ത നടപടിയെക്കുറിച്ച് കേന്ദ്ര സർക്കാർ ഗൗരവമായി ആലോചിക്കുകയാണ്. ബിജെപിയുടെ ഉയർന്ന നേതാക്കൾ ഇന്നലെ രാത്രി പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെവസതിയിൽ ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കർഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമാണെന്നു താൻ ഒരിക്കലും പറയില്ലെന്ന് ഇന്നലെ ഹൈദരാബാദിൽ അമിത് ഷാ മാധ്യമ പ്രവർത്തകരോടു പറഞ്ഞിരുന്നു.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അടക്കം ചില സീനിയർ നേതാക്കളുടെ പ്രസ്താവനകൾ വിവാദമായ പശ്ചാത്തലത്തിൽ കൂടിയാണിത്. ഹരിയാനയിലെ കർഷകർ സമരത്തിനില്ലെന്ന ഖട്ടറുടെ വാദം തള്ളിക്കൊണ്ട് സമരരംഗത്തുള്ള കർഷകർ തന്നെ രംഗത്തുവന്നിരുന്നു. സമരത്തിൽ ഖാലിസ്ഥാൻ അനുകൂലികളുണ്ടെന്ന ഖട്ടറുടെ പ്രസ്താവനയും വിവാദമായി.
സർക്കാർ പറയുന്നതു കേട്ട് നിരങ്കാരി ഗ്രൗണ്ടിലേക്കു മാറിയാൽ അതു തുറന്ന ജയിലിൽ പ്രവേശിക്കുന്നതിനു തുല്യമാവുമെന്നാണു കർഷക നേതാക്കൾ പറയുന്നത്. ഇതേസമയം, ശനിയാഴ്ച തന്നെ നിരങ്കാരി ഗ്രൗണ്ടിലെത്തിയ കുറെ കർഷകർ അവിടെ പ്രക്ഷോഭം തുടരുന്നുണ്ട്.