25
January 2021 - 7:32 pm IST

Download Our Mobile App

Flash News
Archives

National

kiran

ബിജെപി എംഎൽഎ കൊവിഡ് ബാധിച്ചു മരിച്ചു

Published:30 November 2020

ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു അമ്പത്തൊമ്പതു വയസുള്ള നേതാവിന്‍റെ അന്ത്യം. ഏതാനും ദിവസമായി മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. രാജ്സമന്ദിൽ നിന്ന് മൂന്നു തവണ എംഎൽഎയായിട്ടുണ്ട് കിരൺ മഹേശ്വരി.

ജയ്പുർ: ബിജെപി നേതാവും രാജസ്ഥാനിലെ രാജ്സമന്ദ് എംഎൽഎയുമായ കിരൺ മഹേശ്വരി കൊവിഡ് ബാധിച്ച് അന്തരിച്ചു. ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു അമ്പത്തൊമ്പതു വയസുള്ള നേതാവിന്‍റെ അന്ത്യം. ഏതാനും ദിവസമായി മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. രാജ്സമന്ദിൽ നിന്ന് മൂന്നു തവണ എംഎൽഎയായിട്ടുണ്ട് കിരൺ മഹേശ്വരി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർള, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്, നിയമസഭാ സ്പീക്കർ സി.പി. ജോഷി, ബിജെപി സംസ്ഥാന പ്രസിഡന്‍റ് സതീഷ് പൂനിയ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.


വാർത്തകൾ

Sign up for Newsletter



top