പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:30 November 2020
ബീജിങ്: ടിബറ്റിൽ ബ്രഹ്മപുത്ര നദിയിൽ വൻ ജലവൈദ്യുതി പദ്ധതി ആരംഭിക്കുമെന്നു ചൈന. അടുത്ത വർഷം മുതൽ നടപ്പാക്കുന്ന പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഇതു വ്യക്തമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ചൈനയിലെ പവർ കൺസ്ട്രക്ഷൻ കോർപ്പിനാണ് നിർമാണച്ചുമതല. അതിന്റെ ചെയർമാൻ യാൻ ഷിയോങ് ഇക്കാര്യം സ്ഥിരീകരിച്ചു. ബ്രഹ്മപുത്രയുടെ ടിബറ്റൻ പേരായ യാർലങ് സാങ്ബോ നദിയിൽ ജലവൈദ്യുതി പദ്ധതി ചൈന നടപ്പാക്കും.
വെള്ളത്തിന്റെ ലഭ്യത കൂട്ടാനും ആഭ്യന്തര സുരക്ഷയ്ക്കും ഇത് ഉപകരിക്കുമെന്ന് ഷിയോങ് പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതു ദീർഘകാല ലക്ഷ്യമായാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കണ്ടിരിക്കുന്നതെന്നും റിപ്പോർട്ടുകൾ. ചൈനീസ് ജല വൈദ്യുതി വ്യവസായത്തിന് താരതമ്യങ്ങളില്ലാത്ത നേട്ടമാവും ഈ പദ്ധതിയുണ്ടാക്കുക എന്നാണ് അവകാശവാദം.