25
January 2021 - 6:29 pm IST

Download Our Mobile App

Flash News
Archives

Mollywood

shane.jpg

‌വാപ്പച്ചി ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ ഇറങ്ങിയ വേദി; ഓർമ ചിത്രവുമായി ഷെയ്ൻ

Published:30 November 2020

പരാതി അല്ല കേട്ടോ, വാപ്പച്ചിക്ക് ഉണ്ടായ വേദന ഞാൻ പങ്ക് വയ്ക്കുന്നു.. ഇതാണ് വാപ്പച്ചിയുടെ അവസാന വേദി.

നടൻ അബിയുടെ ഓർമദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായെത്തിയിരിക്കുകയാണ് മകനും നടനുമായ ഷെയ്ൻ നിഗം. ഇന്ന് എന്‍റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ് എന്ന് തുടങ്ങുന്ന കുറിപ്പിൽ അബിയുടെ അവസാന വേദി എന്ന് പറഞ്ഞുകൊണ്ടുള്ള ചിത്രവും ഷെയ്ൻ പങ്കുവച്ചിട്ടുണ്ട്. 

ഷെയ്നിന്‍റെ കുറിപ്പ്...

ഇന്ന് എന്‍റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്.  
Thank you Vappichi for believing in me. 
ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്, വാപ്പച്ചി ആദ്യമായും അവസാനമായും സ്റ്റേജിൽ കയറി, ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ ഇറങ്ങിയ വേദി ആണ്, ആരും ഒന്നും പറയാനും ആവശ്യപ്പെട്ടില്ല, പരാതി അല്ല കേട്ടോ, വാപ്പച്ചിക്ക് ഉണ്ടായ വേദന ഞാൻ പങ്ക് വയ്ക്കുന്നു.. ഇതാണ് വാപ്പച്ചിയുടെ അവസാന വേദി.


വാർത്തകൾ

Sign up for Newsletter



top