25
January 2021 - 7:49 pm IST

Download Our Mobile App

Flash News
Archives

Trends

ring

കണ്ടാൽ ഒരു സാധാരണ മോതിരം; വില കേട്ടാൽ ഞെട്ടും

Published:30 November 2020

അതിനാൽ തന്നെ കാഴ്ചയ്ക്ക് സാധാരണമെന്ന് തോന്നിക്കുന്ന ആഭരണങ്ങള്‍ പോലും ഞെട്ടിക്കുന്ന വിലയില്‍ വില്‍പന നടക്കാറുള്ളതായി വാര്‍ത്തകളിൽ നാം കാണാറുണ്ട്.

ആഭരണങ്ങൾ അണിയാൻ എല്ലാവർക്കും ഇഷ്ടമാണല്ലേ. സവിശേഷതകൾക്കനുസരിച്ചാണ് ആഭരണങ്ങളുടെ വില നിശ്ചയിക്കപ്പെടുക. അതിനാൽ തന്നെ കാഴ്ചയ്ക്ക് സാധാരണമെന്ന് തോന്നിക്കുന്ന ആഭരണങ്ങള്‍ പോലും ഞെട്ടിക്കുന്ന വിലയില്‍ വില്‍പന നടക്കാറുള്ളതായി വാര്‍ത്തകളിൽ നാം കാണാറുണ്ട്. ഇത്തരമൊരു സംഭവമാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജനീവയില്‍ നിന്നെത്തിയത്. നേരത്തേ സൂചിപ്പിച്ചത് പോലെ ചിത്രങ്ങളിലൂടെ കാണുമ്പോള്‍ ഒരു സാധാരണ മോതിരം.

പക്ഷേ വില കേട്ടാല്‍ ആരായാലും ഒന്ന് അമ്പരക്കും. 2.77 മില്യണ്‍ യുഎസ് ഡോളര്‍ അഥവാ 20 കോടിക്കടുത്ത് വരുന്ന തുക. ഒരു മോതിരത്തിന് എന്തിനാണ് ഇത്രയും വില എന്നാണ് പലരുടെയും ചിന്ത. അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണപ്പെടുന്ന പര്‍പ്പിള്‍- റെഡ് നിറങ്ങള്‍ കലര്‍ന്ന ഡയമണ്ടാണ് ഈ മോതിരത്തില്‍ പതിപ്പിച്ചിരിക്കുന്നത്. ഈ കല്ലിന് തന്നെയാണ് വില വരുന്നത്. ദീര്‍ഘചതുരാകൃതിയിലാണ് ഡയമണ്ടിന്‍റെ ഘടന. ഇത് മറ്റ് രണ്ട് ഡയമണ്ടുകളുടെ നടുക്ക് ഭംഗിയായി പിടിപ്പിച്ചിരിക്കുന്നു.

പ്ലാറ്റിനത്തിലാണ് റിംഗ് ചെയ്തിരിക്കുന്നത്. 1.05 കാരറ്റില്‍ ഈ നിറത്തില്‍ വരുന്ന ഡയമണ്ടിന് ഇതാദ്യമായാണ് ഇത്രയധികം വില ലഭിക്കുന്നതത്രേ. അതുകൊണ്ട് തന്നെ ഇത് ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണിപ്പോള്‍. പൊതുവേ ചുവന്ന നിറത്തിലുള്ള ഡയമണ്ടുകള്‍ക്ക് വില കൂടുതലാണ്. അവ അപൂര്‍വമായാണ് കാണപ്പെടുന്നത് എന്നതിനാലാണ് വിലയും അധികമാകുന്നത്.

 


വാർത്തകൾ

Sign up for Newsletter



top