25
January 2021 - 7:19 pm IST

Download Our Mobile App

Flash News
Archives

Special

icecream.jpg

സോപ്പു കട്ട ചോക്ലേറ്റിൽ മുക്കി ആളുകളെ കൊണ്ട് തീറ്റിച്ച് യൂട്യൂബർ; അവസാനം കിട്ടിയ പണി

Published:30 November 2020

വ്യത്യസ്തമായ പല കാര്യങ്ങളും ആളുകളിലേക്ക് എങ്ങനെ എത്തിക്കാമെന്നായിരുന്നു പലരുടേയും ചിന്ത. അത്തരത്തില്‍ വ്യത്യസ്തമായി ഒരു വീഡിയോ ചെയ്ത് പണി കിട്ടിയിരിക്കുകയാണ് ഇവിടെയൊരു യൂട്യൂബര്‍. മിള്‍ട്ടണ്‍ ഡൊമിങ്കസ് എന്ന കൊളംബിയന്‍ യൂട്യൂബര്‍ക്കാണ് ഇപ്പോൾ എട്ടിന്‍റെ പണി കിട്ടിയത്.

കൊവിഡ് കാലത്ത് കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെയാണ് യൂട്യൂബ് ചാനലുകളുമായി രംഗത്തെത്തിയത്. വ്യത്യസ്തമായ പല കാര്യങ്ങളും ആളുകളിലേക്ക് എങ്ങനെ എത്തിക്കാമെന്നായിരുന്നു പലരുടേയും ചിന്ത. അത്തരത്തില്‍ വ്യത്യസ്തമായി ഒരു വീഡിയോ ചെയ്ത് പണി കിട്ടിയിരിക്കുകയാണ് ഇവിടെയൊരു യൂട്യൂബര്‍. മിള്‍ട്ടണ്‍ ഡൊമിങ്കസ് എന്ന കൊളംബിയന്‍ യൂട്യൂബര്‍ക്കാണ് ഇപ്പോൾ എട്ടിന്‍റെ പണി കിട്ടിയത്.

ജെയ് ടോമി എന്നാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. ആളുകളെ പറ്റിക്കുന്ന ഒരു വീഡിയോ ആണ് ജെയ് ടോമി തന്‍റെ യൂട്യൂബിലൂടെ പങ്കുവച്ചത്. ഐസ്ക്രീം ആണെന്ന് പറഞ്ഞ് സോപ്പുകട്ടയില്‍ ചോക്ലേറ്റ് പുരട്ടി ആളുകള്‍ക്ക് നല്‍കുന്ന 'പ്രാങ്ക്' വീഡിയോയാണ് ഇയാളും സംഘവും ചിത്രീകരിച്ചത്.

എന്നാല്‍ ഇപ്പോള്‍ നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണ് ജെയ് ടോമി. പ്രായമായവരെയും കുട്ടികളെയുമടക്കമാണ് ജെയ് ടോമി  'പ്രാങ്ക് ' ചെയ്തത്. പരിചിതരല്ലാത്ത ആളുകളുടെ അടുത്ത് ചെന്ന് പുതിയ ബേക്കറി തുടങ്ങിയെന്ന് പറഞ്ഞാണ് ഇവ ഭക്ഷിക്കാന്‍ നല്‍കിയത്.


വാർത്തകൾ

Sign up for Newsletter



top