പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:30 November 2020
തിരുവനന്തപുരം: സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് സിൻഡ്രോ പലരിലും ഗുരുതരമാകുന്ന സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് സജ്ജമാക്കിയ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ രോഗമുക്തർ പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആറ് ലക്ഷത്തിലധികം ആളുകൾ ഇതിനോടകം കൊവിഡ് ബാധിതരായിട്ടുണ്ട്. ഇതിൽ 90 ശതമാനത്തോളം ആളുകളും രോഗമുക്തി നേടി.
ഒക്ടോബർ മാസത്തിലാണ് എറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഒക്ടോബറിൽ രോഗികളുടെ എണ്ണത്തിലുണ്ടായ വർധന ഇപ്പോൾ കുറഞ്ഞിരിക്കുന്നു. പക്ഷേ രോഗികളുടെ എണ്ണം വർധിച്ച വേഗത്തിൽ രോഗമുക്തരുടെ എണ്ണ വർധിക്കുന്നില്ല. മാത്രമല്ല കഴിഞ്ഞ കുറച്ച് ദിവസമായി ഇടുക്കി, വയനാട്, കോട്ടയം തുടങ്ങിയ ജില്ലകളിൽ കേസ് കൂടുതലായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.