പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:30 November 2020
മുംബൈ: വിവാഹ വാഗ്ദാനം നല്കി കാസ്റ്റിംഗ് ഡയറക്ടര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി ടെലിവിഷന്‍ താരം. മുംബൈയിലാണ് 26 കാരിയായ ടെലിവിഷന്‍ നടിയെ കാസ്റ്റിംഗ് ഡയറക്ടര്‍ പീഡിപ്പിച്ചത്. നടിയുടെ പരാതിയില്‍ വെർസോവ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തന്നെ മുംബൈയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി.
കഴിഞ്ഞ രണ്ട് വര്‍ഷമായി തങ്ങള്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രതി നിരസിക്കുകയും തന്നെ ഒഴിവാക്കിയെന്നും യുവതിയുടെ പരാതിയില്‍ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കാസ്റ്റിംഗ് ഡയറക്ടര്‍ക്കെതിരെ വെർസോവ പൊലീസ് ഐപിസി 376 പ്രകാരം ആണ് കേസെടുത്തത്.