പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:30 November 2020
മുംബൈ: 30 ദിവസത്തിനുള്ളില്‍ 14 ലക്ഷം ബൈക്കുകളും സ്കൂട്ടറുകളും വില്‍പ്പന നടത്തി പുതു ചരിത്രം കുറിച്ച് ഹീറോ മോട്ടോകോര്‍പ്പ്. നവരാത്രി ദിനം ആരംഭിച്ചതു മുതലുള്ള ദിവസങ്ങള്‍ക്കുള്ളിലാണ് കമ്പനി ഈ അപൂര്‍വ നേട്ടം കൈവരിച്ചത്.
വില്‍പ്പന നടത്തിയ 14 ലക്ഷം ഇരുചക്ര വാഹനത്തില്‍ ഹീറോയുടെ വിവിധ മോഡലുകള്‍ ഉള്‍പ്പെടും. പ്രധാനമായും 100 സിസിയുടെ സ്പ്ലെന്‍ഡര്‍ പ്ലസ്, എച്ച് എഫ് ഡ്യൂലക്സ്, 125 സിസി ബൈക്കായ ഗ്ലാമര്‍, സൂപ്പര്‍ സ്പ്ലെന്‍ഡര്‍ എന്നിവയാണ് കൂടുതലായും വില്‍പ്പന ചെയ്തത്. കൂടാതെ കമ്പനിയുടെ പ്രീമിയം വിഭാഗത്തില്‍പ്പെടുന്ന എക്സ്ട്രീം 160 ആര്, എക്സ് പള്‍സ് എന്നീ ബൈക്കുകളും വലിയ വില്‍പ്പന നേട്ടമാണ് കൈവരിച്ചത്. ഇതോടൊപ്പം ഡെസ്റ്റിനി, പ്ലെഷര്‍ എന്നീ സ്കൂട്ടറുകള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നെന്ന് കമ്പനി അറിയിച്ചു.