25
January 2021 - 7:13 pm IST

Download Our Mobile App

Flash News
Archives

World

Joe Biden, US Election 2020, Wisconsin

അരിസോണയും വിസ്കോൺസിനും ബൈഡനു തന്നെ

Published:01 December 2020

രണ്ടു സംസ്ഥാനങ്ങളിലെയും ഗവർണർമാർ സർട്ടിഫിക്കറ്റിൽ ഒപ്പുവച്ചിട്ടുണ്ട്. 2016ൽ ഡോണൾഡ് ട്രംപ് വിജയിച്ച സംസ്ഥാനങ്ങളാണിത്. രണ്ടിടത്തും നേരത്തേ തന്നെ ബൈഡന്‍റെ വിജയം ഉറപ്പിച്ചതായിരുന്നു.

വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ രണ്ടു നിർണായക സംസ്ഥാനങ്ങളായ അരിസോണയും വിസ്കോൺസിനും ഡെമൊക്രറ്റിക് സ്ഥാനാർഥി ജോ ബൈഡന്‍റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ടു സംസ്ഥാനങ്ങളിലെയും ഗവർണർമാർ സർട്ടിഫിക്കറ്റിൽ ഒപ്പുവച്ചിട്ടുണ്ട്. 2016ൽ ഡോണൾഡ് ട്രംപ് വിജയിച്ച സംസ്ഥാനങ്ങളാണിത്. രണ്ടിടത്തും നേരത്തേ തന്നെ ബൈഡന്‍റെ വിജയം ഉറപ്പിച്ചതായിരുന്നു.

ഇപ്പോൾ ഔദ്യോഗിക നടപടികൾ പൂർത്തിയാകുകയാണ്. ബൈഡന് ഇപ്പോൾ 306 ഇലക്റ്ററൽ കോളെജ് വോട്ടുകളുണ്ട്. ട്രംപിന് 232 മാത്രം. വിസ്കോൺസിനിൽ ട്രംപിനെക്കാൾ 20,700 വോട്ടാണ് ബൈഡനു കൂടുതൽ ലഭിച്ചത്. എന്നാൽ, ട്രംപ് ഇതുവരെ പരാജയം സമ്മതിച്ചിട്ടില്ല. ട്രംപ് ആവശ്യപ്പെട്ടതു പ്രകാരം രണ്ട്

കൗണ്ടികളിൽ വീണ്ടും വോട്ടെണ്ണിയ ശേഷമാണ് ഇപ്പോൾ അന്തിമമായി ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രമാണ് അരിസോണ. അവിടെ പതിനായിരത്തിലേറെ വോട്ടിനാണ് ബൈഡൻ ജയിച്ചത്. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന ആരോപണങ്ങൾക്കൊന്നും തെളിവില്ലെന്ന് ഫലം അംഗീകരിച്ചുകൊണ്ട് അരിസോണ ഗവർണർ ഡഗ് ഹോബ്സ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പു സംവിധാനം വളരെ ശക്തമാണെന്നും ഹോബ്സ് അവകാശപ്പെട്ടു.

ഇതിനിടെ, നിയുക്ത അമെരിക്കൻ പ്രസിഡന്‍റ് എന്ന നിലയിൽ ബൈഡൻ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസുമായി ഫോണിൽ ചർച്ച നടത്തി. അമെരിക്കയും ഐക്യരാഷ്ട്ര സഭയും തമ്മിലുളള ബന്ധങ്ങൾ ശക്തമാക്കാനുള്ള നടപടികൾ ചർച്ച ചെയ്തെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ. കൊവിഡ്, കാലാവസ്ഥാ മാറ്റം, സുരക്ഷയും സമാധാനവും തുടങ്ങി ഐക്യരാഷ്ട്ര സഭയ്ക്കു മുന്നിലുള്ള വിവിധ വിഷ‍യങ്ങൾ ഇരുവരും ചർച്ച ചെയ്തു. ബൈഡനുമായി ചേർന്നു പ്രവർത്തിക്കുന്നത് ഉറ്റുനോക്കുകയാണെന്ന് ഗുട്ടറസ് വ്യക്തമാക്കി. 


വാർത്തകൾ

Sign up for Newsletter



top