പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:01 December 2020
കുഞ്ഞോമനയ്ക്കായുള്ള കാത്തിരിപ്പിലാണ് വിരാടും അനുഷ്കയും. ഗർഭകാലം ആസ്വദിക്കുന്ന അനുഷ്കയുടെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഗർഭിണിയായിരിക്കെ തലകുത്തി നിന്ന് ശീർഷാസനം ചെയ്യുന്ന നടിയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. അനുഷ്കയ്ക്ക് പിന്തുണയുമായി വിരാടും ചിത്രത്തിലുണ്ട്.
തന്റെ ജീവിതത്തിൽ യോഗയ്ക്ക് വലിയസ്ഥാനമുണ്ടെന്ന് പറഞ്ഞ നടി ഗർഭിണിയാകുന്നതിന് മുമ്പ് ചെയ്തിരുന്ന എല്ലാ യോഗാസനങ്ങളും തുടർന്നും ചെയ്യാൻ ഡോക്ടർമാർ അനുവാദം നൽകിയിരുന്നു എന്ന് പറയുന്നു. കഠിനമായി മുന്നോട്ട് കുനിയുന്നതും വളഞ്ഞുതിരിയുന്നതും ഒഴിവാക്കാൻ മാത്രമാണ് പറഞ്ഞത്. ഈ ശീർഷാസനം ഞാൻ വർഷങ്ങളായി ചെയ്യുന്നതാണ്. ഇതിനായി ഇത്തവണ ഭിത്തിയുടെ സുരക്ഷ ഞാൻ ഉറപ്പാക്കി.
പിന്നെ കൂടുതൽ സുരക്ഷയ്ക്കായി എന്റെ സമർത്ഥനായ ഭർത്താവിന്റെ സംരക്ഷണവും, ചിത്രത്തോടൊപ്പം അനുഷ്ക കുറിച്ചു. യോഗ ഗുരുവിന്റെ മേൽനോട്ടത്തിലാണ് താൻ ആസനം ചെയ്തതെന്നും അനുഷ്ക പറഞ്ഞു. ഗർഭകാലത്തും യോഗ പരിശീലനം തുടരാൻ കഴിയുന്നതിലും ഉള്ള സന്തോഷവും താരം പങ്കുവച്ചു. എന്നാൽ ആരാധകരാകട്ടെ ഗർഭകാലത്തെ ഇത്തരം പ്രവർത്തികളിൽ ആശങ്ക പങ്കുവയ്ക്കുകയാണ്.