പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:01 December 2020
മക്കള്‍ സെല്വന് വിജയ് സേതുപതി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ലാഭത്തിന്റെ ലൊക്കേഷനില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലെ കൃഷ്ണഗിരി എന്ന സ്ഥലത്താണ് ലാഭത്തിന്റെ ചിത്രീകരണം നടക്കുന്നത്. ഓരോ ദിവസവും നൂറുകണക്കിനു ആരാധകര്‍ ആണ് വിജയ് സേതുപതിയെ കാണാനായി ലൊക്കേഷനിലേയ്ക്ക് എത്തുന്നത്.
കൊവിഡ് കാലമായതുകൊണ്ടു തന്നെ ആരാധകരെ നിയന്ത്രിക്കാന്‍ കഴിയാത്തതുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ പൊലീസിന്റെ സഹായം തേടിയത്. ശ്രുതി ഹാസനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വളരെ വ്യത്യസ്ഥമായ ഗെറ്റപ്പില്‍ ആണ് വിജയ് സേതുപതി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സമൂഹത്തിലെ അനീതികള്‍ക്കെതിരെ പ്രതികരിക്കുന്ന യുവാവായിട്ടാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്.
തമിഴിലെ പ്രശസ്ത സംവിധായകന് എസ്.പി ജനനാഥന് ആണ് ലാഭത്തിന്റെ സംവിധായകന്. ഇത് രണ്ടാം തവണയാണ് ജനനാഥനും വിജയ് സേതുപതിയും ഒന്നിക്കുന്നത്. അതേസമയം പതിനഞ്ചോളം സിനിമകള്‍ ആണ് വിജയ് സേതുപതിയുടേതായി പുറത്തിറങ്ങാനുള്ളത്. വിജയ് സേതുപതിയും നിത്യമേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാള ചിത്രം 19(1)(a) യുടെ ആദ്യ ഷെഡ്യൂള്‍ തൊടുപുഴയില്‍ പൂര്‍ത്തിയായി. ഇന്ദ്രന്‍സ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.