പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:01 December 2020
പാ.രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആര്യ നായകനാകുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നാളെ പുറത്തിറക്കും.ആര്യ നായകനാകുന്ന 30 മത്തെ ചിത്രമായിരിക്കും ഇത്. ഒരു സമ്പൂര്‍ണ്ണ സ്പോര്‍ട്ട്സ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാണിതെന്ന് ആര്യ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ബോക്സര്‍ ആയിട്ടാണ് ചിത്രത്തില്‍ ആര്യ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന് വേണ്ടി ഇതിനോടകം തന്നെ ആര്യ ശാരീകമായുള്ള തയ്യാറെടുപ്പുകള്‍ എല്ലാം നടത്തിയിരുന്നു.
അതേസമയം ആര്യ നായകനാകുന്ന അരണ്‍മനൈ -3 യുടെ ചിത്രീകരണം പൊള്ളാച്ചിയില്‍ പൂര്‍ത്തിയായി. പതിനൊന്ന് ദിവസം നീളുന്ന ഫൈറ്റ് സീക്വന്‍സുകളാണ് ഇപ്പോള്‍ ചിത്രീകരിചത്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന അരണ്‍മനൈ സീരീസിലെ മൂന്നാമത്തെ സിനിമയാണിത്. 2014 ല്‍ റിലീസായ ഒന്നാം ഭാഗത്ത് സുന്ദര്‍ സി തന്നെ ആയിരുന്നു നായക വേഷത്തില്‍ എത്തിയത്.
ഹൊറര്‍ പശ്ചാത്തലത്തില്‍ ഇറങ്ങിയ ചിത്രത്തിന് ലഭിച്ച മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ എടുക്കാന്‍ സുന്ദര്‍ സി യെ പ്രേരിപ്പിച്ചത്. രണ്ടാം ഭാഗത്തില്‍ സുന്ദര്‍ സിയോടൊപ്പം സിദ്ധാർഥും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഗുജറാത്തിലെ രാജ്കോട്ട് ഉള്‍പ്പെടെ നിരവധി വൈവിധ്യമായ ലൊക്കേഷനുകളില്‍ വച്ചാണ് 'അരണ്‍മനൈ - 3 ചിത്രീകരിക്കുന്നത്.
2 കോടി രൂപ ചെലവില്‍ ആണ് ചിത്രത്തിന് വേണ്ട കൊട്ടാരത്തിന്റെ സെറ്റുകള്‍ ചെന്നൈയില്‍ പൂര്‍ത്തിയാക്കിയത്. പീറ്റര്‍ ഹെയിന് ആണ് ചിത്രത്തിലെ സ്റ്റണ്ട് മാസ്റ്റര്‍. 2021 ഡിസംബര്‍ റിലീസ് പ്ലാന്‍ ചെയ്തുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ നീങ്ങുന്നത്. ഡിസംബര്‍ ഒന്നിന് പൊള്ളാച്ചിയിലെ ചിത്രീകരണം അവസാനിക്കും. റാഷി ഖന്നയാണ് ചിത്രത്തില്‍ നായികയാകുന്നത്.