പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:01 December 2020
തന്റെ ഏറ്റവും പുതിയ ഹിന്ദി ചിത്രമായ ആത്രേങ്കി റെയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ധനുഷ് ഇപ്പോള്‍ ഡല്‍ഹിയിലാണ്. ആനന്ദ് എല്‍ റോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സാറാ അലിഖാന് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട കഥാപാത്രമായി ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ്കുമാറും എത്തുന്നുണ്ട്.
രണ്ടാഴ്ച്ച നീളുന്ന ചിത്രീകരണത്തിനായി അക്ഷയ്കുമാര്‍ 27 കോടി രൂപ പ്രതിഫലം വാങ്ങുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരുന്നു. അതേസമയം മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ ധനുഷ് നായകനാകുന്ന കര്ണ്ണന് റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തില്‍ ധനുഷിന്റെ നായികയാകുന്നത് മലയാളികളുടെ സ്വന്തം രജീഷ വിജയനാണ്. മറ്റൊരു മലയാളി താരം ലാലും കര്‍ണ്ണനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കലാമൂല്യവും ജനപ്രീയതയും മികച്ച രീതിയില്‍ ലഭിച്ച പരിയേറും പെരുമാള്‍ ആണ് മാരി സെല്‍വരാജിന്റെ ആദ്യ ചിത്രം. തമിഴ് മണ്ണിലെ ജാതീയത ശക്തമായ കഥപശ്ചാത്തലത്തിലൂടെ പറഞ്ഞ ചിത്രം തീയേറ്ററില്‍ ഗംഭീര വിജയമായിരുന്നു. എന്നാല്‍ ധനുഷിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ‘നാന് രുദ്രന് എന്ന ചിത്രത്തിന്റെ ജോലികളും ഉടന്‍ ആരംഭിക്കും. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ നാഗാര്‍ജ്ജുനയാണ് നായകനാകുന്നത്. ചിത്രത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാവുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.
‘DD2’ എന്നാണ് ചിത്രത്തിന് നേരത്തെ താല്‍ക്കാലികമായി നല്‍കിയിരുന്ന പേര്. ഹൈദി റാവു ഹൈദരിയുമാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തെന്നാന്തല് സ്റ്റുഡിയോസിന്റെ ബാനറില്‍ നിമ്മിക്കുന്ന ചിത്രം ഒരേ സമയം തമിഴിലും തെലുങ്കിലും ചിത്രീകരിക്കും. എസ്.ജെ സൂര്യ, ശരത്കുമാര്, ശ്രീകാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സീന്‍ റോള്‍ഡന്‍ സംഗീതവും ( Sean Roldan) ഓം പ്രകാശ് ചായഗ്രഹണവും പ്രസന്ന ജി.കെ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
അറുനൂറു വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ കഥയാണ് താന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് കഴിഞ്ഞ വര്‍ഷം നാഗാര്‍ജുന ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. രാജ് കിരണ്‍ , രേവതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2017 ല്‍ പുറത്തിറങ്ങിയ പാ. പാണ്ടി യാണ് ധനുഷിന്റെ ആദ്യ സംവിധാന സംരംഭം.
വാണ്ടര്ബാര് ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയായിരുന്നു പാ.പാണ്ടി നിര്‍മ്മിച്ചത്.അതേ സമയം കാര്‍ത്തിക് സുബരാജ് സംവിധാനം നിര്‍വഹിക്കുന്ന ‘ജഗമേ തന്തിരം’ എന്ന ചിത്രമാണ് ധനുഷിന്റെ ഉടന്‍ റിലീസാകുന്ന ചിത്രം. ലോക് ഡൌണ്‍ അവസാനിച്ചതിന് ശേഷം ചിത്രം റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.