പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:01 December 2020
ആർ ജെ ബാലാജിയുടെ രചനയിലും സംവിധാനത്തിലും ഒരുങ്ങിയ ഒരു ചിത്രമാണ് "മൂക്കുത്തി അമ്മൻ "നയൻതാര പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഉർവശിയും ഒരു മുഴു നീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു .നിർമ്മാണത്തിൽ മറ്റു ചില ചിത്രങ്ങളോട് സാമ്യം തോന്നുമെങ്കിലും ,വ്യത്യസ്തമായ അവതരണ രീതി ചിത്രത്തെ കൂടുതൽ മികവുറ്റതാകുന്നു .സംവിധായകനായും ,എഴുത്തുകാരനായും നായകനായും ഒരേ സമയം തിളങ്ങാൻ ബാലാജിക്ക് കഴിഞ്ഞു .പറഞ്ഞു പഴകിയ അന്ധവിശ്വാസങ്ങളെ ചിത്രം പൂർണമായും എതിർക്കുന്നു .സിനിമയുടെ ഏറ്റവും വലിയ ആകർഷണം ദേവിയായി ഉള്ള നയൻതാരയുടെ പ്രകടനം തന്നെയാണ് .ഒരു മുഴു നീള ഹാസ്യചിത്രം എന്ന ലേബലിൽ വെയ്ക്കാവുന്ന ഒരു ചിത്രം തന്നെയാണിത് .
പറഞ്ഞു പഴകിയ കഥ പുതിയ രൂപത്തിലും ഭാവത്തിലും ചിത്രത്തിൽ പ്രതിഫലിക്കുന്നു .അടുത്ത കാലത്തായി മലയാളത്തിൽ നിന്നും അകലുന്ന ഉർവശിയെ പൂർണമായും ചിത്രം ഉപയോഗിക്കുന്നു .ഒരു വലിയ ഗഗ്രാമം തന്റെ ആശ്രമം ആക്കാനുള്ള ഒരു സ്വാമിയുടെ നീക്കത്തെ ചിത്രം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നു .സ്വാമിക്ക് എതിരെ ദേവിയും രംഗത്ത് വരുന്നു .നായകൻറെ മിടുക്ക് കൊണ്ട് ആരും അറിയാതിരുന്ന ക്ഷേത്രം ലോക പ്രസിദ്ധമാക്കി മാറ്റുന്നു .സിനിമയുടെ ഏറ്റവും വലിയ ആകർഷണം ഇതിന്റെ വിശ്വൽ എഫക്ട് തന്നെയാണ് .എന്തായാലും ഈ കോവിഡ് കാലത്തു വീട്ടിലിരുന്ന ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് 'മൂക്കുത്തി അമ്മൻ '