25
January 2021 - 8:39 pm IST

Download Our Mobile App

Flash News
Archives

National

snake

37 വർഷത്തിനിടെ കടിച്ചത് 37 പാമ്പുകൾ, ചികിത്സിച്ച് പാപ്പരായി; സഹായം അഭ്യർഥിച്ച് യുവാവ്

Published:01 December 2020

പണം ചെലവഴിച്ച് നിർധനനായി തീർന്ന സുബ്രഹ്മണ്യത്തിന്‍റെ ചികിത്സയ്ക്കായി സർക്കാർ ധനസഹായം നൽകണമെന്നാണ് കുടുംബത്തിന്‍റെ ഇപ്പോഴത്തെ ആവശ്യം. ചിറ്റൂർ സ്വദേശിയായ ഈ 42കാരന് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി പാമ്പു കടിയേറ്റത്.

ഹൈദരാബാദ്: മുപ്പത്തിയേഴ് വർഷത്തിനിടെ യുവാവിന് പാമ്പു കടിയേറ്റത് 37 തവണ. ആന്ധ്രയിലുള്ള സുബ്രഹ്മണ്യത്തിനാണ് ഈ ദുരനുഭവം. പാമ്പു കടിയെ തുടർന്നുള്ള ചികിത്സയ്ക്കായി വർഷം തോറും പതിനായിരം രൂപയാണ് ചെലവഴിക്കുന്നത്. പണം ചെലവഴിച്ച് നിർധനനായി തീർന്ന സുബ്രഹ്മണ്യത്തിന്‍റെ ചികിത്സയ്ക്കായി സർക്കാർ ധനസഹായം നൽകണമെന്നാണ് കുടുംബത്തിന്‍റെ ഇപ്പോഴത്തെ ആവശ്യം. ചിറ്റൂർ സ്വദേശിയായ ഈ 42കാരന് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി പാമ്പു കടിയേറ്റത്.

അതിന് ശേഷം തനിക്ക് മുടങ്ങാതെ എല്ലാവർഷവും പാമ്പു കടിയേറ്റതായി സുബ്രഹ്മണ്യം ഓർക്കുന്നു. ഇതിൽ മൂർഖന്‍റെ കടിയും ഉൾപ്പെടും. മൂർഖൻ പാമ്പുകൾ വലതു കൈയിലും വലതു കാലിലുമാണ് കടിച്ചത്. പാമ്പു കടിയേറ്റാൽ പത്തു ദിവസത്തോളമാണ് വിശ്രമത്തിനായി മാറ്റിവെയ്ക്കുന്നത്. ഓരോ പ്രാവശ്യം പാമ്പു കടിയേൽക്കുമ്പോൾ ചികിത്സയ്ക്കായി 10000 രൂപയാണ് വേണ്ടി വരുന്നതെന്നും സുബ്രഹ്മണ്യം പറയുന്നു.

ചികിത്സയ്ക്കായി വർഷംതോറും വലിയ തോതിൽ പണം ചെലവഴിച്ച് തന്‍റെ ജീവിതം കൂലിപ്പണിക്കാരനെ പോലെയായെന്ന് അദ്ദേഹം പറയുന്നു. നിലവിൽ പാമ്പു കടിയേറ്റ് ചികിത്സയിലാണ് സുബ്രഹ്മണ്യം.


വാർത്തകൾ

Sign up for Newsletter



top