പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:01 December 2020
മുംബൈ: ക്രിപ്റ്റോ കറൻസികളിൽ ശ്രദ്ധേയനായ ബിറ്റ്കോയിന്റെ മൂല്യം കുതിച്ചുയരുകയാണ്. ഡോളറിനെതിരെ റെക്കോഡ് നിലവാരത്തിലാണ് ഇപ്പോൾ ബിറ്റ്കോയിൻ വില. റീട്ടെയ്ൽ നിക്ഷേപകര്‍ക്കൊപ്പം ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകര്‍ക്കിടയിലും ഡിമാൻഡ് കൂടിയതാണ് ബിറ്റ്കോയിനെ പുതിയ ഉയരങ്ങളിലെത്തിച്ചത്.
പണപ്പെരുപ്പം സൃഷ്ടിച്ച തളര്‍ച്ചകളിൽ നിന്ന് ബിറ്റ്കോയിൻ തിരിച്ചു വരുന്നതാണ് ഇപ്പോഴത്തെ കാഴ്ച. 1 ബിറ്റ്കോയിന്റെ മൂല്യം ഡോളറിനെതിരെ 14,61,261.50 രൂപയാണ്. 19,864.15 ഡോളറാണ് ഇപ്പോൾ മൂല്യം. മൂന്ന് വര്‍ഷം മുമ്പത്തെ റെക്കോഡാണ് ബിറ്റ്കോയിൻ ഭേദിക്കുന്നത്. 19,306.35 ഡോളര്‍ എന്ന മുൻ റെക്കോഡിൽ 6.1 ശതമാനമാണ് വര്‍ധന നേരത്തെ ബിറ്റ്കോയിന്റെ മൂല്യം കുറഞ്ഞിരുന്നു. ഏഴ് ശതമാനം മൂല്യം ഇടിഞ്ഞ് 17,000 ഡോളര്‍ എന്ന നിലവാരത്തിലായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച വില (12,49,793 രൂപ). ഇതാണ് പിന്നീട് കുതിച്ചുയര്‍ന്നത്.
ഈ വര്‍ഷം ഉയര്‍ന്നത് 170 ശതമാനം
ഈ വര്‍ഷം മാത്രം 170 ശതമാനത്തിൽ അധികമാണ് ബിറ്റ്കോയിന്റെ മൂല്യത്തിൽ ഉണ്ടായ വര്‍ധന. സാമ്പത്തിക അനിശ്ചിതത്വത്തിന്റെ കാലത്ത് വെല്ലുവിളി നിറഞ്ഞ നിക്ഷേപ മാര്‍ഗങ്ങളിലും പണം മുടക്കാൻ നിക്ഷേപകര്‍ തയാറായതാണ് ബിറ്റ്കോയിന്റെ മൂല്യം ഉയര്‍ത്തിയത്.
ക്രിപ്റ്റോ കറൻസിയുടെ മൂല്യം ഉയര്‍ന്നേക്കാൻ ഇടയുണ്ടെന്നതാണ് സുരക്ഷിതത്വം സംബന്ധിച്ച വെല്ലുവിളിയുണ്ടെങ്കിലും ബിറ്റ്കോയിനിൽ ആളുകൾ കൂടുതൽ പണം മുടക്കാൻ കാരണം. ക്രിപ്റ്റോകറൻസികളായ ഇതേറിയം, എക്സ്ആർപി എന്നിവയുടെ മൂല്യവും ഉയര്‍ന്നിട്ടുണ്ട്. 5.6 ശതമാനം, 6.6 ശതമാനം എന്നിങ്ങനെയാണ് ക്രിപ്റ്റോ കറൻസി മൂല്യം ഉയര്‍ന്നത്.
ക്രിപ്റ്റോകറൻസി എന്നാൽ
ക്രിപ്റ്റോഗ്രഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗതികരൂപമില്ലാത്ത വെർച്വൽ പണം തന്നെയാണ് ബിറ്റ്കോയിനും മറ്റ് ക്രിപ്റ്റോകറൻസികളും. സങ്കീര്‍ണമായ പ്രോഗ്രാമുകളിലൂടെയാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. വിവിധ ബിറ്റ്കോയിൻ എക്സ്ചേഞ്ചുകൾ വഴിയാണ് ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികളിലെ നിക്ഷേപം. ഇത്തരം സ്ഥാപനങ്ങളിലൂടെ ബിറ്റ്കോയിൻ വാങ്ങുകയും വിൽക്കുകയും ചെയ്യാം. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ബിറ്റ്കോയിൻ വാലറ്റ് സ്വന്തമാക്കാം. എന്നാൽ ഉയര്‍ന്ന നേട്ടം എന്നതിനൊപ്പം ഏതു സമയത്തും സംഭവിക്കാൻ ഇടയുള്ള മൂല്യം ഇടിവ്, സുരക്ഷിതത്വം സംബന്ധിച്ച ആശങ്കകൾ എന്നിവയേക്കുറിച്ചും നിക്ഷേപകര്‍ ബോധവാൻമാരായിരിക്കണം.