പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:01 December 2020
കോട്ടയം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മൂലം കോട്ടയം ജില്ലയിലെ 48 തദ്ദേശ സ്ഥാപന മേഖലകളില്‍ ശക്തമായ കാറ്റുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ തയ്യാറാക്കിയ പ്രദേശങ്ങളുടെ പട്ടികയില്‍ കോട്ടയം, ചങ്ങനാശേരി, പാലാ മുനിസിപ്പാലിറ്റികളും 45 പഞ്ചായത്തുകളുമാണുള്ളത്. ഈ സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാൻ സാധ്യതയുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്.
ശക്തമായ കാറ്റുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ:
കോട്ടയം, ചങ്ങനാശേരി, പാലാ നഗരസഭകളിലെ വാർഡുകളിലും, പഞ്ചായത്തുകളായ പുതുപ്പള്ളി, തിരുവാർപ്പ്, കുറിച്ചി, പനച്ചിക്കാട്, മീനടം, മണർകാട്, പാമ്പാടി, കറുകച്ചാൽ, കൂരോപ്പട, അയർക്കുന്നം, കൊഴുവനാൽ കിടങ്ങൂർ, ഭരണങ്ങാനം, കങ്ങഴ, വാഴൂർ, അകലക്കുന്നം, തലനാട്, തലപ്പലം, തീക്കോയി, എരുമേലി, കാഞ്ഞിരപ്പള്ളി, മാടപ്പള്ളി, മീനച്ചിൽ, മുണ്ടക്കയം, നെടുംകുന്നം, പള്ളിക്കത്തോട്, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, വെള്ളാവൂർ, വിജയപുരം, മണിമല, ചിറക്കടവ്, എലിക്കുളം, ഈരാറ്റുപേട്ട, കൂട്ടിക്കൽ, കോരുത്തോട്, മേലുകാവ്, മൂന്നിലവ്, മുത്തോലി, പാറത്തോട്, പൂഞ്ഞാർ പൂഞ്ഞാർ തെക്കേക്കര, തിടനാട് എന്നിവിടങ്ങളിലുമാണ് 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുള്ളത്