25
January 2021 - 6:44 pm IST

Download Our Mobile App

Flash News
Archives

Hollywood

eliot

താനൊരു ട്രാൻസ്ജെൻഡർ; വെളിപ്പെടുത്തലുമായി ഹോളിവുഡ് നടി

Published:02 December 2020

ഇതെഴുതുന്നതിൽ ഞാൻ ഭാഗ്യവാനാണ്. ഇവിടെ ജീവിതത്തിലെ ഇങ്ങനെയൊരു സ്ഥലത്ത് എത്താൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. ഈ യാത്രയിൽ എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി. ഒടുവിൽ സ്വത്വത്തെ പിന്തുടരാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ടെന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.

താൻ ട്രാൻസ്ജെൻഡറാണെന്ന് വെളിപ്പെടുത്തി ഹോളിവുഡ് നടി എലിയറ്റ് പേജ്. മുൻപ് എല്ലൻ പേജ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന താരം വെളിപ്പെടുത്തലിന് പിന്നാലെയാണ് പേരു മാറ്റിയത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടിയുടെ വെളിപ്പെടുത്തൽ. ജൂണോ, അംബ്രല്ല അക്കാദമി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ നടിയാണ് എലിയറ്റ്. ഞാൻ ട്രാൻസ്ജെൻഡർ ആണെന്ന് നിങ്ങളോട് പങ്കുവയ്ക്കുന്നു. എന്‍റെ സർവനാമം പുല്ലിംഗമാണ്. പേര് എലിയറ്റ് എന്നുമാണ്.

ഇതെഴുതുന്നതിൽ ഞാൻ ഭാഗ്യവാനാണ്. ഇവിടെ ജീവിതത്തിലെ ഇങ്ങനെയൊരു സ്ഥലത്ത് എത്താൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. ഈ യാത്രയിൽ എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി. ഒടുവിൽ സ്വത്വത്തെ പിന്തുടരാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ടെന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. ട്രാൻസ് സമൂഹത്തിലെ ഒരുപാട് പേർ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഈ ലോകത്തെ കൂടുതൽ സ്നേഹമുള്ളതാക്കുന്നതിനായി നിങ്ങൾ ചെയ്ത കാര്യങ്ങൾക്കും ധൈര്യത്തിനും അനുകമ്പയ്ക്കും നന്ദി.

കൂടുതൽ സമത്വ സുന്ദരമായ ഒരു സമൂഹത്തിനു വേണ്ടി കഴിയുന്നതൊക്കെ ചെയ്യും- എലിയറ്റ് കുറിച്ചു. 2007 ൽ പുറത്തിറങ്ങിയ ജൂണോ എന്ന സിനിമയിലെ അഭിനയം എലിയറ്റിനെ ഓസ്കർ നാമനിർദേശ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. നിലവിൽ 33 കാരിയായ എലിയറ്റ് നെറ്റ്ഫ്ലിക്സിന്‍റെ സൂപ്പർ ഹീറോ പരമ്പര അംബ്രല്ല അക്കാദമിയിലാണ് അഭിനയിക്കുന്നത്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @elliotpage


വാർത്തകൾ

Sign up for Newsletter



top