25
January 2021 - 8:21 pm IST

Download Our Mobile App

Flash News
Archives

Other news

Break Dance, Olympics, Sports News

ബ്രേക്ക് ഡാൻസ് ഒളിംപിക്സിന്

Published:08 December 2020

യുവാക്കളായ കാണികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടു കൂടിയാണ് ഈ തീരുമാനം. സ്കേറ്റ്ബോർഡിങ്, സ്പോർട്ട് ക്ലൈംബിങ്, സർഫിങ് എന്നിവയും കായിക മത്സര ഇനങ്ങളായി ഉൾപ്പെടുത്തുന്നതിന് ഐഒസി എക്സിക്യൂട്ടിവ് ബോർഡ് തീരുമാനിച്ചിട്ടുണ്ട്

ജനീവ: ഒളിംപിക്സിൽ മത്സരയിനമായി ഇനി ബ്രേക്ക് ഡാൻസും. 2024ലെ പാരിസ് ഒളിംപിക്സിൽ ആദ്യമായി ബ്രേക്ക് ഡാൻസ് കായിക മത്സര ഇനമായി അരങ്ങേറും. അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റി (ഐഒസി)യാണ് തീരുമാനമെടുത്തത്. യുവാക്കളായ കാണികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടു കൂടിയാണ് ഈ തീരുമാനം. സ്കേറ്റ്ബോർഡിങ്, സ്പോർട്ട് ക്ലൈംബിങ്, സർഫിങ് എന്നിവയും കായിക മത്സര ഇനങ്ങളായി ഉൾപ്പെടുത്തുന്നതിന് ഐഒസി എക്സിക്യൂട്ടിവ് ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഈ മൂന്ന് ഇനങ്ങളും കൊവിഡ് മൂലം അടുത്തവർഷം ജൂലൈയിലേക്കു മാറ്റിവച്ച ടോക്കിയോ ഗെയിംസിൽ ഉൾപ്പെടുന്നുണ്ട്. അവ പാരിസ് ഗെയിംസിലും തുടരും. 

പുതിയ ഇനങ്ങൾ ഉൾപ്പെടുത്തുന്നതിനൊപ്പം ചില കുറയ്ക്കലുകളും വരുത്തിയിട്ടുണ്ട് ഐഒസി. പാരിസിൽ 329 മെഡൽ ഇനങ്ങളാണ് ഉണ്ടാവുക. ടോക്കിയോവിലേതിനെക്കാൾ 10 എണ്ണം കുറവാണിത്. നാലിനങ്ങൾ ഭാരോദ്വഹനത്തിൽ തന്നെ കുറയുന്നു. 


വാർത്തകൾ

Sign up for Newsletter



top