പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:12 December 2020
ഈ വർഷത്തെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള ഫിഫ ബെസ്റ്റ് പ്ലെയർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ബാഴ്സലോണ താരം ലയണൽ മെസിക്കും യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പുറമേ ബയൺ മ്യൂണിക്കിന്റെ പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കിയും പട്ടികയിൽ ഇടം നേടി. വോട്ടെടുപ്പിന് ശേഷം വിജയികളെ പ്രഖ്യാപിക്കും.
കഴിഞ്ഞ സീസണിലെ യൂറോപ്യൻ ടോപ്പ് സ്കോറർ ആയിരുന്നു ലെവൻഡോസ്കി. ബയേണോപ്പം ട്രെബിൾ കിരീടവും ലെവൻഡോസ്കി നേടിയിരുന്നു. ജർമ്മൻ കപ്പും ജർമ്മൻ ലീഗും ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും ഉയർത്തി. അതുകൊണ്ട് തന്നെ ഈ പുരസ്കാരം ലെവൻഡോസ്കി കൊണ്ടു പോകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റൊണാൾഡോ രണ്ടാമതും മെസി മൂന്നാമതും ആകാനും സാധ്യത ഉണ്ട്. മെസി ആയിരുന്നു കഴിഞ്ഞ തവണ ഫിഫ ബെസ്റ്റ് നേടിയത്. മെസി ആറു തവണയും റൊണാൾഡോ അഞ്ച് തവണയും പുരസ്കാരം നേടിയിട്ടുണ്ട്.