പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:15 December 2020
സ്വപ്നം കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ കണ്ടതിൽ പാതി മറന്നും ബാക്കി പാതി അവ്യക്തമായി തുടരുന്നതുമൊക്കെയാണ് പലരുടെയും അവസ്ഥ. ചിലപ്പോൾ സ്വപ്നത്തിൽ കണ്ടതുപോലെ യഥാർഥത്തിൽ സംഭവിച്ചിരുന്നെങ്കിൽ എന്നൊക്കെ നമ്മൾ ചിന്തിക്കാറുണ്ടല്ലേ. ഇപ്പോൾ ഒരാൾ താൻ കണ്ട സ്വപ്നം യാഥാർഥ്യമാക്കിയതിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വിചിത്രമായ ഒരു വിഭവത്തിന്റെ റെസിപ്പി സ്വപ്നം കണ്ട ഇയാൾ ആ വിഭവം തയാറാക്കിയിരിക്കുകയാണ്.
ഗെയിം ഓഫ് ത്രോൺസ് ആരാധകർക്ക് ഏറെ പരിചിതമായ കിങ്സ് ഹാൻഡ് ആണ് ഈ വിഭവം. അകത്ത് ഗ്രീക്ക് സാലഡ് നിറച്ച കൈയുടെ ആകൃതിയിലുള്ള ഒരു കുക്കി ആണ് ഇത്. കാൽപനിക കഥകളോടും ഭക്ഷണത്തോടുമുള്ള പ്രിയം സ്വപ്നത്തിൽ പ്രതിഫലിച്ചതാകാം ഇത്തരമൊരു ഭക്ഷണം ഉണ്ടാക്കാൻ കാരണമായത്. നിയോ കാനോനിയലിസ്റ്റ് എന്ന ട്വിറ്റർ പേജ് ഉടമയാണ് താൻ സ്വപ്നം കണ്ട വിഭവം യാഥാർഥ്യമാക്കിയിരിക്കുന്നത്.
അതു മാത്രമല്ല തന്റെ ട്വിറ്റർ പേജിലുടെ ഉണ്ടാക്കിയ വിഭവത്തിന്റെ ചിത്രങ്ങളും ഇയാൾ പങ്കുവച്ചിട്ടുണ്ട്. ഞാൻ ഒരു സ്വപ്നം കണ്ടു. എം ആൻഡ് എം കുക്കീസിനുള്ളിൽ ഗ്രീക്ക് സാലഡ് നിറച്ച ഒരു കിങ്സ് ഹാൻഡ്. ഒരാഴ്ചത്തെ നീണ്ട പരിശ്രമത്തിനൊടുവിൽ ഞാൻ അതു ഉണ്ടാക്കിയെന്നാണ് ചിത്രങ്ങൾക്കൊപ്പം പങ്കുവച്ചിരിക്കുന്നത്.
ട്വിറ്ററിൽ ഞൊടിയിടയിൽ പോസ്റ്റ് വൈറലായതോടെ പാചകപരീക്ഷണത്തിന്റെ ഓരോ ഘട്ടവും വിശദമായി വിവരിച്ചിട്ടുമുണ്ട് ഇയാൾ.
I had a dream where there was a food called “King’s Hand”, a hollow hand made of m&m cookie, filled with Greek salad.
— neo-cannolialist (@thatfrood) December 6, 2020
I could not stop thinking about it.
Here is the culmination of a week long effort. pic.twitter.com/tMVutcj9H8