Flash News
Archives

Others

സാം ഏബ്രഹാം വധക്കേസിൽ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് മെൽബൺ കോടതി

സാം ഏബ്രഹാം വധക്കേസിൽ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് മെൽബൺ കോടതി

Published:12 March 2018

ഹൃദ്രോഗം മൂലം മരിച്ചതാണെന്നു വീട്ടുകാരെയും ബന്ധുക്കളെയും സോഫിയ വിശ്വസിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചശേഷം മകനോടൊപ്പം മെല്‍ബണിലേക്കു മടങ്ങി.

അതിനിടെ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍, രക്തത്തിലും കരളിലും അമിത അളവില്‍ സയനൈഡ് കണ്ടെത്തിയതോടെയാണ് സംശയത്തിന്‍റെ നിഴൽ സോഫിയയ്ക്കു മേൽ പതിച്ചത്.

മെൽബൺ: കൊല്ലം സ്വദേശിയായ സാം ഏബ്രഹാമിനെ (34) ഓസ്‌ട്രേലിയയിൽ വെച്ച് വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോഫിയ (33), കാമുകന്‍ അരുണ്‍ കമലാസനന്‍ (35) എന്നിവര്‍ കുറ്റക്കാരാണെന്നു മെല്‍ബണ്‍ സുപ്രീംകോടതി കണ്ടെത്തി. ശിക്ഷ വിധിക്കും മുമ്പ് ഇരുവരുടെയും വിശദീകരണം കേള്‍ക്കാന്‍ കേസ് മാര്‍ച്ച് 21ലേക്കു മാറ്റിവെച്ചു. അടുപ്പം പുലർത്തിയിരുന്ന സോഫിയയും അരുണും ഒരുമിച്ചു ജീവിക്കുന്നതിനായി സാമിനു ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്.

മെല്‍ബണില്‍ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്ന കൊല്ലം പുനലൂര്‍ സ്വദേശി സാം ഏബ്രഹാമിനെ 2015 ഒക്ടോബര്‍ 13നാണ് എപ്പിങ്ങിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദ്രോഗം മൂലം മരിച്ചതാണെന്നു വീട്ടുകാരെയും ബന്ധുക്കളെയും സോഫിയ വിശ്വസിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചശേഷം മകനോടൊപ്പം മെല്‍ബണിലേക്കു മടങ്ങി. അതിനിടെ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍, രക്തത്തിലും കരളിലും അമിത അളവില്‍ സയനൈഡ് കണ്ടെത്തിയതോടെയാണ് സംശയത്തിന്‍റെ നിഴൽ സോഫിയയ്ക്കു മേൽ പതിച്ചത്.

തുടര്‍ന്നു പൊലീസ് രഹസ്യമായി അന്വേഷണം ആരംഭിക്കുകയായിരുന്നു. സോഫിയയുടെയും അരുണിന്‍റെയും നീക്കങ്ങള്‍ നിരീക്ഷിച്ച പൊലീസ്, 10 മാസത്തിനുശേഷം, 2016 ഓഗസ്റ്റ് 12ന്  ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരുടെയും ഡയറിക്കുറിപ്പുകളും സംഭവദിവസം രാത്രിയില്‍ സാമിന്‍റെ വീട്ടില്‍ അരുണ്‍ എത്തിയതിന്‍റെ തെളിവുകളും അടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter