പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:23 December 2020
കൊച്ചി: ചെറുകിടവ്യവസായ മേഖലയ്ക്ക് കൂടുതല്‍ കൈതാങ്ങ് നല്‍കുന്നതിനൊപ്പം ജനുവരിയില്‍ അവതരിപ്പിക്കും സംസ്ഥാന ബജറ്റ് കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും.
പച്ചക്കറി സംഭരണത്തിനും കയറ്റുമതിക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി ചെറുകിടകൃഷിക്കാര്‍ക്ക് വേണ്ടസൗകര്യങ്ങള്‍ ഒരുക്കാനുള്ള പദ്ധതികളും ബജറ്റില്‍ ഇടപിടിച്ചേക്കും.
പച്ചക്കറി തറവില സമ്പ്രദായം ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങളും ബജറ്റിന്റെ ഭാഗമാകും. കൊവിഡ് കാലത്ത് തറവില പ്രഖ്യാപിച്ചശേഷം വിഎഫ്പിസികെവഴി ഏത്തയ്ക്ക, പടവലം, പയര്‍ തുടങ്ങിയവ സബ്സിഡി നല്കി സംഭരിച്ചു. മൂന്നരക്കോടി രൂപ ഇതിന് നല്കി. ഇതുകൂടി പരിശോധിച്ചാകും പദ്ധതി വിപുലീകരണം.
ഏത്താവഴ, പൈനാപ്പില് തുടങ്ങിയ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ബ്രാന്‍ഡിങ്ങ് അടക്കമുള്ള കാര്യങ്ങള്‍ നടത്തി മറുനാടന്‍ വിപണികള്‍ ഉറപ്പിക്കാനുള്ള വഴികളാണ് കൃഷി വകുപ്പ് ആലോചിക്കുന്നത്.
കാര്‍ഷികോത്പന്നങ്ങളുടെ തറവില ഉയര്‍ത്തുകയെന്നതും പരിഗണിക്കും. റബര്‍, നെല്ല്, നാളികേരം എന്നിവയുടെ താങ്ങുവില വര്‍ധിപ്പിക്കണമെന്ന് കര്‍ഷക സംഘടനകള്‍ ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ് . നെല്‍കൃഷിക്ക് ഹെക്റ്ററിന് 5500 രൂപവീതം ധനസഹായമുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഹെക്റ്ററിന് 5000 മുതല്‍ 10,000 രൂപവരെ ധനസഹായം നല്കുന്നു. ഹെക്റ്ററിന് 2000 രൂപ റോയല്റ്റിയുമുണ്ട്. നെല്ലിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച സംഭരണ വില 18 രൂപയാണ്. കേരളം 27.48 രൂപ നല്കുന്നു. വൈദ്യുതി ഉള്‍പ്പെടെ വിവിധ സബ്സിഡികളും ഉള്‍പ്പെടുത്തിയാല്‍ കിലോയ്ക്ക് 35 രൂപയെങ്കിലും സംസ്ഥാനം ഉറപ്പാക്കുന്നുണ്ട്. നെല്‍കൃഷി സംരക്ഷണത്തിനുള്ള നിര്‍ദേശങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കാം.
ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണം, നൂതനത്വം ഉറപ്പാക്കല്‍ എന്നിവയ്ക്കായിരിക്കും ഊന്നല്‍. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ പീഡിത വ്യവസായ സ്ഥാപനങ്ങളുടെ സംരക്ഷണം, അസംഘടിത, സ്കീം വര്‍ക്കര്‍ മേഖലകളിലെ കൂലിയും സേവന വ്യവസ്ഥകളും മെച്ചപ്പെടുത്തല്‍, ഇതിന് സര്‍ക്കാര്‍ ധനസഹായം തുടങ്ങിയവയെല്ലാം കൊവിഡ് പ്രതിസന്ധിയെ മറികടക്കുന്ന ബജറ്റില്‍ ഉണ്ടാകും.
തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് സംസ്ഥാന ബജറ്റില്‍ ഊന്നല്‍ നല്കുവാന് ധനവകുപ്പിന്ആലോചനയുണ്ട്. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 10.4 ശതമാനമാണ്. തൊഴിലന്വേഷണവും ഫലവത്താകുന്നില്ല. ഈ സാഹചര്യത്തിലാണ് ഈ നീക്കം.