പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:24 December 2020
കൊച്ചി: സ്റ്റൈലിഷ് സ്മാര്‍ട്ട് വാച്ചുകളുടെ ശൃംഖലയായ എസ് സീരീസുമായി റിയല്‍മി. ഇതോടൊപ്പം ബഡ്സ് എയര്‍ പ്രൊ മാസ്റ്റര്‍ എഡിഷനും റിയല്‍മി പുറത്തിറക്കുന്നു. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച ആദ്യത്തെ റിയല്‍മി വാച്ചാണ് എസ് പ്രൊ. 3.5 സെന്റിമീറ്റര്‍ അമോലെഡ് ടച്ച് സ്ക്രീന്‍, ഓള്‍വെയ്സ് ഓണ്‍ ഡിസ്പ്ലേ, 15 സ്പോര്‍ട്സ് മോഡുകള്‍, 5 എടിഎം, ജിപിഎസ് സെന്‍സര്‍, 420 എംഎഎച്ച് ബാറ്ററി തുടങ്ങിയവയും റിയല്‍മി എസ് പ്രൊയുടെ പ്രത്യേകതയാണ്. 9,999 രുപ വിലയുള്ള റിയല്‍മി വാച്ച് എസ് പ്രൊ ഫ്ലാഷ് വില്പന ഡിസംബര്‍ 29 ന് ഉച്ചയ്ക്ക് 12:00ന് ഫ്ളിപ്കാര്‍ട്ട്, റിയല്‍മി.കോം എന്നിവയില്‍.
ഹൃദയമിടിപ്പ് - എസ്പിഒ 2 മോണിറ്റര്‍, 3.3 സെന്റിമീറ്റര്‍ കളര്‍ ടച്ച്സ്ക്രീന്‍, 16 സ്പോര്‍ട്സ് മോഡുകള്‍, 390 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് എസ് സീരീസിലെ മറ്റൊരു മോഡലായ റിയല്‍മി വാച്ച് എസിന്റെ പ്രത്യേകത. വില 4999 രൂപ. ഡിസംബര്‍ 28ന് 12 മണിക്ക് ഫ്ളിപ്കാര്‍ട്ട്, റിയല്‍മി.കോം എന്നിവയില്‍ ഫ്ലാഷ് വില്‍പ്പന. ഡിസംബര്‍ 23ന് രണ്ട് മണിക്കും 27ന് 11:59നും ഇടയില്‍ റിയല്‍മി.കോമിൽ നിന്ന് വാങ്ങുന്നവര്‍ക്ക് വിവിധ ഓഫറുകള്‍.
ജോസ് ലെവിയുമായി സഹകരിച്ച് രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് റിയല്‍മി ബഡ്സ് എയര്‍ പ്രോ മാസ്റ്റര്‍ പതിപ്പ്. 4,999 രൂപയാണു വില. 2021 ജനുവരി 8 ന് 12:00 മണി മുതല്‍ ഫ്ളിപ്കാര്‍ട്ട്, റിയല്‍മി.കോം എന്നിവയില്‍ ലഭ്യം.