പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:31 December 2020
ഫാഷന്റെയും ഔട്ട്ഫിറ്റിന്റെയുമൊക്കെ കാര്യത്തിൽ ബോളിവുഡിലെ യുവനടിമാര്‍ക്ക് വരെ വെല്ലുവിളിയാണ് 46കാരിയായ മലൈക അറോറ. അതിനാൽ തന്നെ താരത്തിന്റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ മലൈകയുടെ ഗോവന്‍ അവധി ആഘോഷത്തില്‍ നിന്നുമുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
നിയോൺ ഗ്രീൻ ഔട്ട്ഫിറ്റ് ആണ് മലൈക പുത്തന്‍ ചിത്രത്തില്‍ ധരിച്ചിരിക്കുന്നത്. ബോട്ട് നെക് ടോപ്പും ത്രീ ഫോർത്തും ധരിച്ച് ഇലകൾക്കിടയിലാണ് മലൈക നിൽക്കുന്നത്. മലൈക തന്നെയാണ് ചിത്രം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'ഉഷ്ണമേഖലയിലെ പറുദീസ' എന്നാണ് മലൈക ചിത്രത്തിനൊപ്പം കുറിച്ചത്.