കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:31 December 2020
പലർക്കും ഇഷ്ടമുള്ള ഒരു ഭക്ഷണമാണല്ലേ ബർഗർ. ഒരു നേരത്തെ വിശപ്പടക്കാൻ ഒരു ബര്‍ഗര്‍ കഴിച്ചാല്‍ മതി. ഫാസ്റ്റ്ഫുഡ് വിപണിയിലെ ഏറ്റവും പ്രധാനഭക്ഷണവും ബര്‍ഗറാണ്. എന്നാൽ നമ്മൾ പതിവായി കാണാറുള്ള ബർഗറിൽ നിന്ന് വ്യത്യസ്തമാണ് കൊളംബിയയിലെ ഓറോ മക് കോയി എന്ന റസ്റ്റോറന്റിലെ ബർഗർ. എന്താണെന്നു വച്ചാൽ ഇവിടുത്തെ ബര്‍ഗറിനെ പൊതിയുന്ന ലെയര്‍ ഇരുപത്തിനാല് കാരറ്റ് സ്വര്‍ണമാണ്.
മക് കോയി റസ്റ്റോറന്റ് ഈ വ്യത്യസ്തമായ ബര്‍ഗര്‍ നല്കിത്തുടങ്ങിയത് നവംബര്‍ 27 മുതലാണ്. 'ഇരുപത്തിനാല് കാരറ്റ് സ്വര്‍ണത്തില്‍ പൊതിഞ്ഞ ഡബിള്‍ മീറ്റും കാരമലൈസ്ഡ് ബീക്കണും ഡബിള്‍ചീസും നിറച്ച ബര്‍ഗര്‍' എന്നാണ് അവരുടെ പരസ്യത്തിലെ വാഗ്ദാനം. നിരവധിപ്പേരാണ് പരസ്യ വീഡിയോ കണ്ടുകഴിഞ്ഞത്. 200,000 കൊളംബിയൻ പെസോസാണ് ഈ ബർഗറിന്റെ വില. അതായത് നാലായിരം രൂപയ്ക്ക് മുകളില്‍.