പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:02 January 2021
കോഴിക്കോട്: വയനാടന്‍ കാപ്പിക്കുവേണ്ടിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ സംഭരണം ഈ സീസണില്‍ ആരംഭിച്ചേക്കും. മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. കയറ്റുമതി കുറഞ്ഞതിനെ തുടര്‍ന്ന് നിലവില്‍ കാപ്പി വില താഴ്ന്ന് നില്‍ക്കുകയാണ് സര്‍ക്കാര്‍ ബ്രാന്‍ഡിനുവേണ്ടി കാപ്പികുരു വാരയാല് അത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാവും.
കോഫി ബോര്‍ഡ് നിയോഗിച്ച ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ഒരു കിലോ ഉണ്ട കാപ്പി ഉത്പാദിപ്പിക്കാന്‍ കര്ഷകന് 80 രൂപയോളം ചെലവ് വരുമെന്നാണ്. എന്നാല്‍ ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 70 രൂപയോളമേ വരൂ. രാജ്യാന്തര വിപണിയില്‍ പ്രധാന ഇനമായ റോബസ്റ്റ കാപ്പിക്ക് ഉപഭോഗം വലിയ തോതില്‍ കുറഞ്ഞില്ലെങ്കിലും ഗുണനിലവാരമുള്ള റോബസ്റ്റ പര്ച്ച്മെന്റ് (സ്പെഷല്‍ സംസ്കരണം നടത്തിയ) ഇനത്തിന് ആവശ്യക്കാര്‍ നല്ലതോതില്‍ കുറഞ്ഞിട്ടുണ്ട്. ഈ ഇനത്തിന് മുന്‍ വര്‍ഷങ്ങളില്‍ നിന്ന് ടണ്ണിന് 30,000 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ഇറ്റലി, ബ്രിട്ടന് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് നിയന്ത്രണങ്ങള്‍ കാരണം കാപ്പി കയറ്റി അയയ്ക്കുന്നതു നിലച്ചിരുന്നു.
വിവിധ രാജ്യങ്ങളില്‍ പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാപ്പിയുടെ കയറ്റുമതിയെ ബാധിക്കുമോയെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. പ്രതിവര്‍ഷം ശരാശരി 3 ലക്ഷത്തോളം ടണ്‍ കാപ്പിയാണ് രാജ്യത്തെ ഉത്പാദനം. അതില്‍ 65,000 ടണ്‍ കാപ്പി കേരളത്തില്‍ ഉത്പാദിപ്പിക്കുന്നതാണ്. ഇതില്‍ 50,000 ടണ്‍ ഉല്പാദിപ്പിക്കുന്നത് വയനാട്ടില്‍ നിന്നാണ്. റോബസ്റ്റ കാപ്പിയാണ് കേരളത്തില്‍ പ്രധാനമായും കൃഷിചെയ്യുന്നത്. വയനാട ജില്ലയില്‍ കാപ്പിയുടെ വിളവെടുപ്പ് കാലമാണിത്. ഇത്തവണയും ഉല്പാദന കുറവുണ്ടാകുമെന്ന് കര്‍ഷകര്‍ പറയുന്നു. വിദേശ രാജ്യങ്ങളിലും അയല്‍ സംസ്ഥാനത്തും വിളവ് വര്‍ധിച്ചെന്നും മറ്റുമുള്ള പ്രചാരണത്തില്‍ ചെറുകിട കര്‍ഷകര്‍ ഉല്പന്നം സൂക്ഷിക്കാതെ കിട്ടുന്ന വിലയ്ക്ക് വില്‍ക്കേണ്ടി വരുന്നുണ്ട്. ഇത് ഒഴിവാക്കി മികച്ച സംഭരണകേന്ദ്രം ഒരുക്കാനാണ് സര്‍ക്കാര്‍ നീക്കം.