കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:06 January 2021
ഹോളിവുഡ് നടിയും ജയിംസ് ബോണ്ട് സീരീസിലെ നായികയുമായിരുന്ന ടാന്യ റോബർട്സ് (65) അന്തരിച്ചു. ക്രിസ്മസ് തലേന്ന് കുഴഞ്ഞുവീണതിനെ തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർ മരിച്ചെന്നു കഴിഞ്ഞദിവസം മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ടാന്യയുടെ ജീവിതപങ്കാളിയായ ലാൻസ് ഒബ്രയാനാണ് ആദ്യം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാധ്യമങ്ങൾക്കു മരണവാർത്ത നൽകിയത്. എന്നാൽ പിന്നാലെ ആശുപത്രി അധികൃതർ ലാൻസിനെ വിളിക്കുകയും ടാന്യ ഇപ്പോഴും ജീവനോടെയുണ്ടെന്നു പറയുകയും ചെയ്തു.
ടാന്യ അന്തരിച്ചിട്ടില്ലെന്ന് അവരുടെ പ്രതിനിധി മൈക്ക് പിംഗിൾ വെളിപ്പെടുത്തി. പിന്നാലെ തിങ്കളാഴ്ച രാത്രിയോടെ നടി മരണത്തിനു കീഴടങ്ങി. വിക്ടോറിയ ലേ ബ്ലം എന്നാണു ടാന്യയുടെ യഥാർഥ പേര്. ആദ്യകാലത്ത് മോഡലായിരുന്ന ടാന്യ, 1975ൽ ഇറങ്ങിയ ഫോഴ്സ്ഡ് എൻട്രിയിലൂടെയാണ് അഭിനയജീവിതം ആരംഭിക്കുന്നത്.
റോജർ മൂറിനൊപ്പം എ വ്യൂ ടു എ കിൽ എന്ന ജയിംസ് ബോണ്ട് ചിത്രത്തിൽ നായികയായി. ചാർലീസ് ഏഞ്ചൽസ് അടക്കം നിരവധി ടെലിവിഷൻ സീരിസുകളുടേയും ഭാഗമായി. 2005ൽ പുറത്തിറങ്ങിയ ബാർബർ ഷോപ്പ് സീരിസിലാണ് അവസാനം അഭിനയിച്ചത്.