പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:06 January 2021
കൊച്ചി: സഹകരണ ബാങ്കിങ് മേഖലയിൽ വീണ്ടും പരിഷ്കരണം വരുന്നതോടെ വെട്ടിലായിരിക്കുകയാണ് സഹകരണ മേഖല. പേരിനൊപ്പം ഇനി ബാങ്ക് പാടില്ലെന്നാണ് പുതിയ തീരുമാനം. ഇതോടെ സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ പേര് മാറ്റേണ്ടി വന്നേക്കും. പേരിന് മുന്നിലുള്ള ബാങ്ക് എന്ന പ്രയോഗം ഏപ്രില്‍ 1ന് മുമ്പ് നീക്കേണ്ടി വരുമെന്നാണ് സൂചന. പേരിനൊപ്പമുള്ള ബാങ്ക് മാറ്റി സൊസൈറ്റിയൊന്നോ സംഘമെന്നോ ചേര്‍ക്കേണ്ടി വന്നാലും ആശയക്കുഴപ്പങ്ങൾ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
കേന്ദ്ര ബാങ്കിന്റെ നിയമഭേദഗതികൾ സഹകരണ മേഖലയെ ബാധിച്ചേക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. കേന്ദ്ര ബാങ്കിങ് നിയമഭേദഗതി വരുന്ന ഏപ്രില്‍ 1ന് നിലവില്‍ വന്നേക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച ഉത്തരവ് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക നിയന്ത്രണത്തിന് പുറമേ, ഭരണപരമായ നിയന്ത്രണവും ഇതോടെ റിസര്‍വ് ബാങ്കിന്റെ കീഴിലാകുന്നത് ഈ രംഗത്ത് നിര്‍ണായക മാറ്റങ്ങൾ തന്നെ കൊണ്ടുവന്നേക്കും. സഹകരണ ബാങ്കുകളുടെ പേരിന് മുന്നിൽ ബാങ്ക് എന്ന് ഇനി ഉപയോഗിക്കാനാകില്ല.
നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ഈ മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് എന്നാണ് വാദം. കേന്ദ്ര-സംസ്ഥാന സഹകരണ ബാങ്കുകളെ എല്ലാം ആര്‍ബിഐ നിയന്ത്രണത്തിൽ കൊണ്ടു വരുന്നുവെന്ന് ശ്രദ്ധേയമാണ്. ഭേദഗതിയനുസരിച്ച് ഒരു സഹകരണ ബാങ്കിനെ ആവശ്യമെങ്കിൽ ഇന്ത്യയിലെ ഏതു ബാങ്കുമായും ലയിപ്പിക്കാൻ റിസർവ് ബാങ്കിന് അധികാരമുണ്ടാകും. ലയനം സഹകരണ ബാങ്കുമായാകണമെന്നുപോലും വ്യവസ്ഥയില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.
സർവകക്ഷി യോഗം വിളിക്കും: മന്ത്രി കടകംപള്ളി
സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തിന് കൂച്ചുവിലങ്ങിടുന്ന കേന്ദ്ര നിയമ ഭേദഗതി ചർച്ചചെയ്യാൻ സർവകക്ഷി യോഗം വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തീയതി തീരുമാനിച്ചില്ല. കോൺഗ്രസും ബിജെപിയും അടക്കമുള്ള കക്ഷികൾ യോജിക്കുമെന്നാണ് പ്രതീക്ഷയെന്നും മാധ്യമങ്ങളോട് മന്ത്രി പ്രതികരിച്ചു. ചർച്ചകൂടാതെയാണ് ബാങ്കിങ് നിയന്ത്രണ നിയമം കൊണ്ടുവന്നത്. കേരളത്തിലേത് ശക്തമായ സഹകരണ പ്രസ്ഥാനമാണ്. ഇതിനെ തകർക്കാൻ ലക്ഷ്യം വച്ചാണ് കേന്ദ്രനിയമം. സഹകരണ ബാങ്കുകളുടെ അടിത്തറ തകർക്കുന്ന നിയമം അംഗീകരിക്കില്ല. സഹകരണ നിയമമനുസരിച്ചാണ് സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നത്. ഇവയെ റിസർവ് ബാങ്കിന്റെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.