പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:06 January 2021
കൊച്ചി: ബ്ളേഡ് കമ്പനികളുടെ ചതിക്കുഴിയില്‍ വീഴാതെ നിയമപ്രകാരം ആളുകള്‍ക്ക് കൂടുതല്‍ പലിശ ഓഫര്‍ ചെയ്ത് നിധി കമ്പനികള്‍ കേരളത്തില്‍ സജീവമാവുന്നു. മിനിസ്ട്രി ഒഫ് കോ-ഓപ്പറേറ്റീവ് അഫയേഴ്സിനു കീഴില്‍ കമ്പനി ആക്റ്റ് 2013 അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന പബ്ലിക് ലിമിറ്റഡ് കമ്പനികളാണ് ഇത്തരത്തില്‍ ബാങ്കിങ് മേഖലയില്‍ പുതുതരംഗമായി എത്തിയിരിക്കുന്നത്.
ആര്‍ബിഐ നിയമങ്ങള്‍ ബാധകവുമായതിനാല് നിക്ഷേപ സുരക്ഷയുടെ കാര്യത്തില്‍ സ്വകാര്യസ്ഥാപനങ്ങളുടെ അത്രയും പേടി വേണ്ട. അംഗങ്ങളില്‍ നിന്നു മാത്രം നിക്ഷേപം സ്വീകരിക്കുകയും അവര്‍ക്കു മാത്രം വായ്പ കൊടുക്കുകയും ചെയ്യുന്നുവെന്നതാണ് നിധി ലിമിറ്റഡ് കമ്പനികളുടെ പ്രത്യേകത. ഈട് വാങ്ങിയുള്ള വായ്പകള്‍ മാത്രമേ ഇവര്‍ നല്‍കുന്നുള്ളൂ. നിക്ഷേപമായി സ്വീകരിക്കുന്ന തുകയുടെ 10 ശതമാനം ഷെഡ്യൂള്‍ഡ് ബാങ്കില്‍ നിക്ഷേപിക്കും. 18 വയസ് കഴിഞ്ഞവര്‍ക്ക് 10 ഓഹരികളെങ്കിലും വാങ്ങി നിധി കമ്പനിയില്‍ അംഗത്വമെടുക്കാം.
നിയമമനുസരിച്ച് പരമാവധി 12.5 ശതമാനം വരെ പലിശ നല്‍കാമെങ്കിലും ശരാശരി 10 ശതമാനം വരെ പലിശ നിധി കമ്പനികള്‍ കേരളത്തില്‍ നല്‍കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്ക്ക് അര ശതമാനം പലിശ കൂടുതല്‍ ലഭിക്കും. ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ എട്ട് ശതമാനവും 1-5 വര്‍ഷം ഒമ്പത് ശതമാനവും ഭേദപ്പെട്ട നിരക്കാണ്. നിക്ഷേപിച്ച ആദ്യ മൂന്നു മാസത്തിനുള്ളില്‍ തുക തിരിച്ചെടുക്കാനാവില്ല. മൂന്നു മുതല്‍ ആറ് മാസം വരെ കാലയളവില്‍ പിന്‍വലിച്ചാല്‍ ഒരു രൂപ പോലും പലിശയും കിട്ടില്ല. ആറ് മാസം മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പിന്‍വലിച്ചാല്‍ ആനുപാതികമായി പലിശയില്‍ കുറവു വരും.