25
January 2021 - 8:26 pm IST

Download Our Mobile App

Flash News
Archives

Crime

baby

നവജാത ശിശുവിനെ ഇയർഫോൺ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊന്നു; അമ്മ അറസ്റ്റിൽ

Published:07 January 2021

ഡോക്ടറിൽ നിന്നാണ് ഭർത്താവ് പോലും ഭാര്യയുടെ പ്രസവ വിവരം അറിയുന്നത്. തുടർന്ന് വീട്ടിലെത്തി തെരച്ചിൽ നടത്തിയപ്പോഴാണ് കുഞ്ഞിന്‍റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ കണ്ടെത്തിയത്. ഗർഭിണിയായത് മറച്ചുവെച്ചെന്നാണ് യുവതിയുടെ ഭർത്താവും ബന്ധുക്കളും പറയുന്നത്. 

കാസർഗോഡ്: ചെടേക്കാലിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. നവജാത ശിശുവിനെ ഇയർഫോൺ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ ഷാഹിനയുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ചെറിയ വയർ കഴുത്തിൽ മുറുകിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തുടർന്ന് കുഞ്ഞിന്‍റെ അമ്മയെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടപടി.

ഭർത്താവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. കഴിഞ്ഞമാസം 15 നാണ് സംഭവം. കഴുത്തിൽ വയർ ചുറ്റി തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രക്ത സ്രാവമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് ദിവസങ്ങൾക്ക് മുമ്പ് യുവതിയുടെ പ്രസവം കഴിഞ്ഞിരുന്നുവെന്ന് വ്യക്തമായത്.

ഡോക്ടറിൽ നിന്നാണ് ഭർത്താവ് പോലും ഭാര്യയുടെ പ്രസവ വിവരം അറിയുന്നത്. തുടർന്ന് വീട്ടിലെത്തി തെരച്ചിൽ നടത്തിയപ്പോഴാണ് കുഞ്ഞിന്‍റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ കണ്ടെത്തിയത്. ഗർഭിണിയായത് മറച്ചുവെച്ചെന്നാണ് യുവതിയുടെ ഭർത്താവും ബന്ധുക്കളും പറയുന്നത്. 

 


വാർത്തകൾ

Sign up for Newsletter



top