25
January 2021 - 7:05 pm IST

Download Our Mobile App

Flash News
Archives

Travel

goa

ഗോവയിലെ ബീച്ചിലിരുന്ന് വെള്ളമടിക്കുന്നവരെ കാത്തിരിക്കുന്നത് മുട്ടൻ പണി

Published:09 January 2021

മനസിൽ ഇങ്ങനെയൊരു മോഹമുള്ളവർ ഇനി ഒന്നു സൂക്ഷിച്ചോ. അവധിക്കാലം അടിപൊളിയാക്കാൻ ഗോവയിലേക്ക് എത്തുന്നവരെ കാത്ത് ഒരു വലിയ 'പിഴ' ഇവിടെ തയാറാക്കി വച്ചിരിക്കുകയാണ് ഗോവ വിനോദസഞ്ചാര വകുപ്പ്.

പനാജി: ഗോവയിലെ ബീച്ചിലൊക്കെ പോയി കൂട്ടുകാരുമൊത്ത് വെള്ളമടിച്ച് അവധിയാഘോഷിക്കണമെന്ന് ആഗ്രഹമുണ്ടോ ? മനസിൽ ഇങ്ങനെയൊരു മോഹമുള്ളവർ ഇനി ഒന്നു സൂക്ഷിച്ചോ. അവധിക്കാലം അടിപൊളിയാക്കാൻ ഗോവയിലേക്ക് എത്തുന്നവരെ കാത്ത് ഒരു വലിയ 'പിഴ' ഇവിടെ തയാറാക്കി വച്ചിരിക്കുകയാണ് ഗോവ വിനോദസഞ്ചാര വകുപ്പ്. ഇനി മുതൽ ഗോവൻ ബീച്ചുകളിൽ ഇരുന്ന് മദ്യപിച്ചാൽ പതിനായിരം രൂപ പിഴ അടയ്ക്കണം.

പുതുവത്സരാഘോഷങ്ങൾ കഴിഞ്ഞതോടെ ഗോവൻ ബീച്ചുകളിലെ നിരവധി സ്ഥലങ്ങൾ മദ്യകുപ്പികളാൽ നിറഞ്ഞത് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗോവൻ വിനോദ സഞ്ചാരവകുപ്പിന്‍റെ പ്രഖ്യാപനം. ബീച്ചുകളിൽ മദ്യപിക്കുന്നത് കുറ്റകരമാണെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ ബീച്ചിൽ സ്ഥാപിച്ച് കഴിഞ്ഞതായി സംസ്ഥാന ടൂറിസം ഡയറക്ടർ മെനിനൊ ഡിസൂസ അറിയിച്ചു.

ടൂറിസം ട്രേഡ് ആക്ട് സംസ്ഥാന സർക്കാർ 2019 ജനുവരിയിൽ ഭേദഗതി ചെയ്തിരുന്നു. ഇതനുസരിച്ച് ബീച്ചുകളിൽ ഒറ്റയ്ക്ക് ഇരുന്ന് മദ്യപിക്കുന്നവർക്ക് 2000 രൂപ പിഴയും സംഘമായി ചേർന്ന് മദ്യപിക്കുന്നവർക്ക് 10,000 രൂപ പിഴയും ഈടാക്കും.

 


വാർത്തകൾ

Sign up for Newsletter



top