25
January 2021 - 8:16 pm IST

Download Our Mobile App

Flash News
Archives

Cricket

India Australia Test, India, Steve Smith, Rishab Pant

ഋഷഭ് പന്തിന്‍റെ ഗാർഡ് മായ്ച്ചു ; വിവാദക്കുരുക്കിൽ സ്മിത്ത്

Published:11 January 2021

സ്റ്റംപ് ക്യാമറ പിടിച്ചെടുത്ത ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പന്തു ചുരണ്ടല്‍ വിവാദ നായകന്‍ സ്‌മിത്തിനെതിരേ വീണ്ടും ആരോപണങ്ങളുയർന്നത്.  സ്‌മിത്തിനെതിരെ മുന്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി

സിഡ്‌നി: രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കു വേണ്ടി തകർത്തടിച്ച വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ താളം തെറ്റിക്കാൻ ഗാർഡ് മാർക്ക് മായ്ച്ച ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് വിവാദത്തിൽ. സ്റ്റംപ് ക്യാമറ പിടിച്ചെടുത്ത ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പന്തു ചുരണ്ടല്‍ വിവാദ നായകന്‍ സ്‌മിത്തിനെതിരേ വീണ്ടും ആരോപണങ്ങളുയർന്നത്.  സ്‌മിത്തിനെതിരെ മുന്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി.

അഞ്ചാംദിനം ഡ്രിങ്ക്‌സ് ഇടവേളയ്‌ക്കിടെയാണു സംഭവം. ഇടവേളയ്‌ക്കിടെ ക്രീസിലെത്തിയ ഒരു താരം ഷൂ കൊണ്ട് ഋഷഭ് പന്തിന്‍റെ ഗാര്‍ഡ് മാര്‍ക്ക് മായ്ച്ചശേഷം നടന്നകലുകയായിരുന്നു.  തൊട്ടുപിന്നാലെ ക്രീസിലെത്തിയ പന്ത് വരയ്‌ക്കായി തെരയുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ മുന്‍പ് വരച്ച വര അദേഹത്തിന് കണ്ടെത്താനായില്ല. തുടർന്ന് അംപയറോഡ് പുതിയ ഗാർഡ് വരയ്ക്കാൻ സഹായം തേടുന്നതും ദൃശ്യത്തിലുണ്ട്. വര വികൃതമാക്കുന്ന താരത്തിന്‍റെ മുഖം ക്യാമറയില്‍ വ്യക്തമല്ലെങ്കിലും സ്മിത്തിന്‍റെ ജഴ്‌സി നമ്പര്‍ 49 ദൃശ്യമാണ്. 

 

പരുക്കിനെ അവഗണിച്ച് ക്രീസിലെത്തി നിലയുറപ്പിച്ചിരുന്ന പന്തിനെ പുറത്താക്കാനുള്ള സ്‌മിത്തിന്‍റെ ബോധപൂര്‍വമായ ശ്രമമാണിതെന്നും കളിയുടെ മാന്യതയ്ക്കു ചേർന്നതല്ല ഈ നടപടിയെന്നും വിമർശനമുയർന്നിട്ടുണ്ട്.  സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ താരം ആകാശ് ചോപ്ര അടക്കമുള്ളവര്‍ രംഗത്തെത്തി. 2018ൽ ഓസ്ട്രേലിയൻ ക്യാപ്റ്റനായിരിക്കെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ്ടൗൺ ടെസ്റ്റിൽ പന്ത് സാൻഡ് പേപ്പർ ഉപയോഗിച്ചു ചുരണ്ടിയതിന് ഒരു വർഷത്തെ വിലക്ക് നേരിട്ടിരുന്നു സ്മിത്ത്. ഇതോടെയാണ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനവും തെറിച്ചത്. ബൗളർ കാമറൂൺ ബാൻക്രോഫ്റ്റ്,  ഡേവിഡ് വാർണർ എന്നിവർക്കും സംഭവത്തിൽ വിലക്ക് കിട്ടി.


വാർത്തകൾ

Sign up for Newsletter



top