പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:12 January 2021
ക്ഷേത്രത്തിലെത്തുന്ന ആളുകള്‍ക്ക് ഷേക്ക് ഹാൻഡ് നൽകിയും തലയിൽ കൈവച്ച് അനുഗ്രഹിച്ചും ഒരു നായ. മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ സിദ്ധിവിനായക് ക്ഷേത്രത്തിൽ നിന്നുള്ള ഈ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അരുൺ ലിമാഡിയ എന്നയാളാണ് ദൃശ്യങ്ങൾ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.
ക്ഷേത്രത്തിന് പുറത്തേക്കുള്ള വാതിലിന് സമീപത്തെ തിട്ടയിൽ അക്ഷമനായി ഇരിക്കുന്ന നായയാണ് ദൃശ്യങ്ങളിൽ. ക്ഷേത്രദർശനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ആളുകൾ ഇതിന് നേരെ കൈകൾ നീട്ടുമ്പോൾ അതും കൈ നീട്ടി ഷേക്ക്ഹാൻഡ് നൽകുന്നു. തന്റെ മുന്നിൽ തല കുമ്പിട്ട ഒരാളുടെ തലയിൽ കൈവച്ച് 'അനുഗ്രഹിക്കുകയും' ചെയ്യുന്നുണ്ട്.
ആ പ്രദേശത്ത് തന്നെയുള്ള ഒരു തെരുവ് നായയാണിതെന്നാണ് റിപ്പോർട്ട്. ക്ഷേത്രത്തിലെത്തുന്ന ആളുകളെ അഭിവാദ്യം ചെയ്യാൻ എല്ലാദിവസവും ഇതേസ്ഥലത്ത് തന്നെ നായ ഇരിപ്പുറപ്പിക്കുമെന്നാണ് മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സംഘടന തങ്ങളുടെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.