25
January 2021 - 6:16 pm IST

Download Our Mobile App

Flash News
Archives

World

Donald Trump, Washington DC, Trump

വാഷിങ്ടൺ ഡിസിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്

Published:12 January 2021

അടുത്തിടെ അമെരിക്കൻ പാർലമെന്‍റിലേക്കുണ്ടായ കടന്നുകയറ്റവും ആക്രമണവും പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലാണ് നിലവിലുള്ള പ്രസിഡന്‍റ് സ്വീകരിക്കുന്നതെന്നാണു വൈറ്റ് ഹൗസ്  പറയുന്നത്.

വാഷിങ്ടൺ: യുഎസ് ദേശീയ തലസ്ഥാനം വാഷിങ്ടൺ ഡിസിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ജനുവരി 20ന് പുതിയ പ്രസിഡന്‍റ് ജോ ബൈഡൻ സ്ഥാനമേൽക്കുന്ന സാഹചര്യത്തിൽ അക്രമ നീക്കങ്ങൾ തടയാനാണിതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ. അടുത്തിടെ അമെരിക്കൻ പാർലമെന്‍റിലേക്കുണ്ടായ കടന്നുകയറ്റവും ആക്രമണവും പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലാണ് നിലവിലുള്ള പ്രസിഡന്‍റ് സ്വീകരിക്കുന്നതെന്നാണു വൈറ്റ് ഹൗസ്  പറയുന്നത്. ബൈഡൻ അധികാരമേൽക്കുന്ന ചടങ്ങിനു ഭീഷണിയുണ്ടെന്നും അവർ.

 അമ്പതു യുഎസ് സംസ്ഥാന തലസ്ഥാനങ്ങളിലും ആയുധമേന്തിയ പ്രക്ഷോഭങ്ങളുണ്ടാകുമെന്ന് എഫ്ബിഐ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അടുത്തയാഴ്ച കലാപത്തിനു സാധ്യതയുണ്ടെന്ന് നാഷണൽ ഗാർഡ് ബ്യൂറോയും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അടിയന്തരാവസ്ഥ ജനങ്ങളെ പ്രതികൂലമായി ബാധിക്കാതിരിക്കാനുള്ള നടപടികളെടുക്കാൻ ട്രംപ് ആഭ്യന്തര മന്ത്രാലയത്തോടു നിർദേശിച്ചിട്ടുണ്ട്. ജനുവരി 24 വരെയാണ് അടിയന്തരാവസ്ഥയെന്നും വൈറ്റ് ഹൗസ്. 


വാർത്തകൾ

Sign up for Newsletter



top