പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:12 January 2021
പതിനെട്ടാം വയസില്‍ രാജ്യത്തിന് അഭിമാനമായി ലോകസുന്ദരിപ്പട്ടം നേടിയ താരമാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ താരം കൂടിയാണ് പ്രിയങ്ക. ഇടയ്ക്കിടെ താരം പഴയ ചിത്രങ്ങളും ലോകസുന്ദരിപ്പട്ടം നേടിയ ഓര്‍മ്മകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു പഴയ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പ്രിയങ്ക തന്നെയാണ് ചിത്രം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
17-ാം വയസിലുള്ള തന്റെ ചിത്രമാണ് 38 കാരി പങ്കുവച്ചത്. ബ്ലാക്ക് നിറത്തിലുള്ള പാന്റ്സും കോട്ടും വൈറ്റ് ടോപ്പുമാണ് താരത്തിന്റെ വേഷം. ചിത്രം വൈറലായതോടെ ബോളിവുഡ് താരങ്ങള്‍ അടക്കം നിരവധി പേര് കമന്റുകളുമായി രംഗത്തെത്തി. ഹോളിവുഡിൽ കൈ നിറയെ ചിത്രങ്ങളുമായി തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു പ്രിയങ്കയിപ്പോൾ.
ജിം സ്ട്രോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി സാം ഹ്യൂഗനും കനേഡിയൻ ഗായിക സെലിൻ ഡിയോണിനും ഒപ്പം വേഷമിടാൻ ഒരുങ്ങുന്നതിന്റെ വിശേഷങ്ങളും താരം നേരത്തെ പങ്കുവെച്ചിരുന്നു. പ്രിയങ്ക ചോപ്രയുടേതായി ഒരുങ്ങുന്ന മറ്റൊരു ഹോളിവുഡ് ചിത്രമാണ് മാട്രിക്സ് 4. മാട്രിക്സ് 4 ന്റെ ചിത്രീകരണത്തിനിടെ പ്രിയങ്ക ഗോൾഫ് കളിക്കുന്നതിന്റെ ഒരു വീഡിയോ ആരാധകർക്കായി നേരത്തെ പങ്കുവെച്ചിരുന്നു.