പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:12 January 2021
മുംബൈ: തുടര്‍ച്ചയായി പന്ത്രണ്ടാമത്തെ ദിവസവും ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 247.79 പോയന്റ് നേട്ടത്തില്‍ 49,517.11ലും നിഫ്റ്റി 78.70 പോയന്റ് ഉയര്‍ന്ന് 14,563.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1647 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1387 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
158 ഓഹരികള്‍ക്ക് മാറ്റമില്ല.ടാറ്റ മോട്ടോഴ്സ്, ഗെയില്‍, ഐഷര്‍ മോട്ടോഴ്സ്, എസ്ബിഐ, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഏഷ്യന്‍ പെയിന്റ്സ്, ടൈറ്റാന്‍ കമ്പനി, നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.4ശതമാനവും 0.2ശതമാനവും ഉയര്‍ന്നു. ഫാര്‍മ സൂചിക ഒരുശതമാനവും എഫ്എംസിജി സൂചിക 0.5ശതമാനവും നഷ്ടമുണ്ടാക്കി .