25
January 2021 - 6:24 pm IST

Download Our Mobile App

Flash News
Archives

Bollywood

vijay

വിജയ് സേതുപതിയും കത്രീന കൈഫും ഒന്നിച്ചെത്തുന്നു

Published:12 January 2021

ഈ ചിത്രത്തിന് മുമ്പ് വിജയ് സേതുപതി-കത്രീന കൈഫ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. താരം പ്രധാന കഥാപാത്രമായെത്തുന്ന മാസ്റ്റർ  നാളെ തിയെറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുകയാണ്. പുതിയ റിപ്പോർട്ടുകളനുസരിച്ച് അന്ധാദുൻ സിനിമയുടെ സംവിധായകൻ ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനാകുന്നത് വിജയ് സേതുപതിയാണെന്നാണ്.

ബോളിവുഡ് നടി കത്രീന കൈഫാണ് ചിത്രത്തിലെ നായികയെന്നാണ് റിപ്പോർട്ടുകൾ. വരുൺ ധവാനെ നായകനാക്കി ശ്രീറാം പ്രഖ്യാപിച്ച ബിഗ് ബജറ്റ് ചിത്രം ഇക്കീസ് കൊവിഡിനെ തുടർന്ന് മുടങ്ങിയിരുന്നു. ഈ ചിത്രത്തിന് മുമ്പ് വിജയ് സേതുപതി-കത്രീന കൈഫ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് കത്രീന കൈഫ് ഇപ്പോൾ. അക്ഷയ് കുമാർ നായകനായ സൂര്യവംശിയാണ് കത്രീനയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.


വാർത്തകൾ

Sign up for Newsletter



top