പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:13 January 2021
മസ്കറ്റ്: സുൽത്താൻ ഹൈതം ബിൻ താരികിന്റെ മൂത്ത മകനും യുവജന-സാംസ്കാരിക മന്ത്രിയുമായ സയ്യിദ് തെയാസിൻ ബിൻ ഹൈതമിനെ ഒമാന്റെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. ഒമാന്റെ ആധുനിക ചരിത്രത്തിൽ ആദ്യമായാണ് കിരീടാവകാശിയെ പ്രഖ്യാപിക്കുന്നത്. 1970 മുതലുള്ള സുൽത്താൻ കാബൂസിന്റെ ഭരണകാലത്ത് ആരേയും കിരീടാവകാശിയായി പ്രഖ്യാപിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആറാം നമ്പർ രാജകീയ വിളംബരത്തിലാണ് പുതിയ പ്രഖ്യാപനം ഉള്ളത്. രാജ്യത്തെ ഭരണഘടനയായി കരുതുന്ന അടിസ്ഥാന നിയമം പൂർണ്ണമായി പരിഷ്ക്കരിച്ച 6/2021 എന്ന ഉത്തരവിൽ മൂത്ത പുത്രന്മാരായിരിക്കും രാജ്യ ഭരണത്തിനുള്ള അന്തരാവകാശികൾ എന്നു വ്യക്തമാക്കുന്നു.
കിരീടാവകാശി സ്ഥാനമേൽക്കുന്നതിനു മുമ്പ് മരിച്ചാൽ മരിച്ചയാളുടെ മൂത്ത പുത്രനായിരിക്കണം പിന്തുടർച്ചാവകാശി എന്നും ഉത്തരവിൽ പറയുന്നു. 31-കാരനായ സയ്യിദ് തെയാസിൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദമെടുത്തിട്ടുണ്ട്. ലണ്ടനിലെ ഒമാൻ എംബസിയിൽ സെക്കൻഡ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.