പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:13 January 2021
വാഷിങ്ടൺ: അമെരിക്കയുടെ ചരിത്രത്തിൽ മുൻപില്ലാത്തവിധം സംസാര സ്വാതന്ത്ര്യം തടയപ്പെടുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ തന്നെ വിലക്കിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി ആറിലെ പാർലമെന്റ് ആക്രമണത്തിനു ശേഷം ഇതാദ്യമായി ട്രംപ് നടത്തിയ പൊതുപ്രസംഗത്തിലാണ് ഈ ആരോപണം. ടെക്സസിലെ അതിർത്തിനഗരത്തിലായിരുന്നു പ്രസംഗം.
ഇരുപത്തഞ്ചാം ഭരണഘടനാ ഭേദഗതി ഉപയോഗിച്ച് തന്നെ അധികാരത്തിൽ നിന്നു നീക്കണമെന്ന ഡെമൊക്രറ്റുകളുടെ ആവശ്യം തനിക്ക് ഒരു ഭീഷണിയും ഉണ്ടാക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, ഇത് പുതിയ പ്രസിഡന്റ് ജോ ബൈഡനെ വിടാതെ പിന്തുടരും. ബൈഡൻ ഇക്കാര്യത്തിൽ ശ്രദ്ധാലുവായിരിക്കണമെന്നും അദ്ദേഹം. തന്നെ തേടിപ്പിടിച്ച് വേട്ട നടത്തുന്നതിന്റെ തുടർച്ചയാണ് ഇംപീച്ച്മെന്റ് ഭീഷണിയെന്നും ട്രംപ് പറഞ്ഞു.
നമ്മുടെ രാജ്യത്ത് ഇതിനു മുൻപ് ഇങ്ങനെയൊരു പ്രതികാര വേട്ട ഉണ്ടായിട്ടില്ല. ഇതിനെതിരേ രാജ്യത്ത് വേദനയും കോപവും നിറഞ്ഞിരിക്കുകയാണ്. രാജ്യം ഭിന്നിക്കപ്പെടുന്നു. അത് അമെരിക്കയ്ക്ക് ഏറെ അപകടകരമാണ്- ട്രംപ് പറഞ്ഞു. രാജ്യത്തെ നിയമവാഴ്ചയിൽ വിശ്വസിക്കുന്നവരാണു നമ്മൾ. അക്രമം പ്രോത്സാഹിപ്പിക്കുന്നില്ല. കലാപത്തെയും പിന്തുണയ്ക്കില്ല- ട്രംപ് അനുകൂലികളുടെ പാർലമെന്റ് ആക്രമണത്തെ തള്ളി പ്രസിഡന്റ് പറഞ്ഞു.